ലോകത്തെ വിത്തുകള്‍ സംഭരിച്ചിരുന്ന ആര്‍ക്ടിക്കിലെ നിലവറയില്‍ വെള്ളം കയറി

ഏത് പ്രകൃതി ദുരന്തത്തേയും അതിജീവിക്കാനും മനുഷ്യന്റെ ഭക്ഷ്യ ലഭ്യത എക്കാലത്തേക്കും ഉറപ്പാക്കാനിമായി ലോകത്തെ ഏറ്റവും വിലപിടിച്ച വിത്തുകള്‍ കടുത്ത തണുപ്പ് ഉപയോഗിച്ച് സംരക്ഷിക്കാനായി നിര്‍മ്മിച്ചതാണ് ആ നിലവറ. എന്നാല്‍ ആര്‍ക്ടിക് വൃത്തത്തിനകത്ത് പര്‍വ്വത ആഴത്തില്‍ നിര്‍മ്മിച്ച ലോക വിത്ത് നിലവറ (Global Seed Vault) ല്‍ ശൈത്യകാലത്ത് ആഗോളതപനം കൊണ്ടുണ്ടായ അസാധാരണ താപനിലയാല്‍ പൊളിഞ്ഞു. ഉരുകിയ വെള്ളം തുരങ്കത്തിന്റെ വാതലിലൂടെ അകത്ത് കടന്നു.

ഇതുവരെ രേഖപ്പെടുത്തിയതിലേക്കും ഏറ്റവും കൂടിയ ചൂടുകൂടിയ വര്‍ഷത്തിന്റെ അവസാനത്തില്‍ ആര്‍ക്ടിക്കില്‍ ഉയരുന്ന താപനില ഉരുകലിനും പേമാരിക്കും കാരണമായി. “ഉറഞ്ഞമണ്ണ് അവിടെയുണ്ടാകില്ല എന്നും അതിന് ഇത്തരം തീവൃ കാലാവസ്ഥ സഹിക്കേണ്ടതായി വരുമെന്നതും കണക്കാക്കുക ഞങ്ങളുടെ പദ്ധതിയുടെ ഭാഗമല്ല,” എന്ന് അറയുടെ ഉടമസ്ഥനായ നോര്‍വ്വേ സര്‍ക്കാരിന്റെ Hege Njaa Aschim പറഞ്ഞു.

— സ്രോതസ്സ് theguardian.com

അതേ നമുക്ക് പ്രകൃതിയെ മുഴുവനായി അറിയില്ല. യുക്തന്‍മാരും ശാസ്ത്രക്കാരും അത് മനസിലാക്കണം.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ