Chrome പ്രവര്‍ത്തിക്കുന്ന ഓരോ കമ്പ്യൂട്ടറുകളിലേക്കും ഗൂഗിള്‍ രഹസ്യമായി ശബ്ദ നിരീക്ഷണ പ്രോഗ്രാമുകളെ രഹസ്യമായി ഡൌണ്‍ലോഡ് ചെയ്യുന്നു എന്ന് ഇന്നലെ വാര്‍ത്ത പുറത്തുവന്നു. അവ ശബ്ദ ഡാറ്റ ശേഖരിച്ച് തിരികെ ഗൂഗിളിലേക്ക് അയച്ചുകൊടുക്കുന്നു. ആളുകളുടെ അനുവാദമില്ലാതെ ഓരോ മുറികളിലും നടക്കുന്ന സംഭാഷണം കേള്‍ക്കാന്‍ ഗൂഗിളിന് അവകാശമുണ്ടെന്ന് അര്‍ത്ഥം. അതൊരു ബഗ് റിപ്പോര്‍ട്ട് പോലെ തോന്നുന്നു, “ഞാന്‍ ക്രോമിയം തുറന്നപ്പോള്‍ അത് എന്തോ ഡൌണ്‍ലോഡ് ചെയ്തു. അതിന് ശേഷം വന്ന സ്ഥിതി സന്ദേശത്തില്‍ വ്യക്തമായി ഈ വരികളുണ്ടായിരുന്നു. “Microphone: Yes” and “Audio Capture Allowed: Yes”. അനുവാദമില്ലാതെ ഗൂഗിളിന്റെ പ്രോഗ്രാമുകള്‍ക്ക് ഒരു black box ഡൌണ്‍ലോഡ് ചെയ്ത് മൈക്രോഫോണ്‍ ഓണ്‍ ആക്കി, മുറിയിലെ സംസാരം ശേഖരിച്ച് അയച്ചുകൊടുക്കാനാകും.
— സ്രോതസ്സ് privateinternetaccess.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.