അത് അങ്ങ് വിഘടിച്ച് പൊയ്ക്കോളും

ഈ വാചകം മിക്ക ആളുകളും കേട്ടിട്ടുണ്ടാവും അല്ലേ? ക്ലൂ തരാം, കൃഷിയെക്കുറിച്ചാണ്. അതേ കീടനാശിനികളുടെ കുഴപ്പങ്ങളെക്കുറിച്ച് പറയുമ്പോള്‍ യുക്തിവാദികളും ശാസ്ത്രവാദികളും ഒക്കെ പറയുന്ന ഒരു വാദമാണിത്. “കീടനാശിനികള്‍ നിശ്ഛിത സമയം സൂര്യപ്രകാശമേറ്റാല്‍ അങ്ങ് വിഘടിച്ച് പൊയ്ക്കോളും.” അഥവാ പോയില്ലെങ്കില്‍ കറിവെക്കുമ്പോള്‍ ഇത്തിരി വാളന്‍പുളി കൂടുതലിട്ടാ മതി, കീടനാശിനി അങ്ങ് വിഘടിച്ച് പൊയ്ക്കോളും!

സമ്മതിച്ചു. എന്നാല്‍ ഈ “അങ്ങ്” എന്ന പ്രയോഗം എനിക്ക് തീരെ മനസിലാവാത്ത ഒരു കാര്യമാണ്. അങ്ങ് വിഘടിച്ച് പൊയ്ക്കോളും എന്ന്. എന്താണവര്‍ ഉദ്ദേശിക്കുന്നത്. കീടനാശിനി ഇല്ലാതാകും എന്നാണോ? എന്നാല്‍ പണ്ട് സ്കൂളില്‍ പഠിച്ച ഓര്‍മ്മ വെച്ച് നോക്കിയാല്‍ ദ്രവ്യത്തെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല എന്നാണ് പഠിച്ചത്. ദ്രവ്യസംരക്ഷണ നിയമം. അപ്പോള്‍ ഈ യുക്തന്‍മാര്‍ ദ്രവ്യസംരക്ഷണ നിയമം തിരുത്തുകയാണോ?

ഉദാഹരണത്തിന് എന്‍ഡോസള്‍ഫാന്റെ കാര്യം എടുക്കൂ. നിങ്ങള്‍ നിങ്ങളുടെ ചെടിയില്‍ ആ കീടനാശിനി തളിച്ചു. സൂര്യപ്രകാശം തട്ടി ചിലപ്പോള്‍ അത് രണ്ട് ദിവസം കഴിയുമ്പോള്‍ വിഘടിക്കാം. പക്ഷേ ഇല്ലാതാകില്ല. പകരം രണ്ടോ അതിലധികമോ മറ്റ് രാസവസ്തുക്കളാകും വിഘടന ഫലമായുണ്ടാകുന്നത്. എന്‍ഡോസള്‍ഫാന്‍ വിഘടിച്ചാല്‍ എന്താണുണ്ടാവുന്നത് എന്ന് എനിക്കറിയില്ല. ഏതായാലും തേനും ശര്‍ക്കരയുമല്ല എന്ന കാര്യം ഉറപ്പാണ്. ഈ വിഘടിച്ചവയുടെ താല്‍ക്കാലികവും ദീര്‍ഘകാലത്തേക്കും ജീവികളിലുള്ള ഫലമെന്താണ്?

വിഘടനത്തിന്റെ ഒരു ഉദാഹരണം

മറ്റൊരു രാസവസ്തുവിന്റെ വിഘടന ഗതി ഒന്ന് പരിശോധിക്കാം. തണുപ്പിക്കാനായി ദശാബ്ദങ്ങളോളം നാം ഉപയോഗിച്ച ഒരു രാസവസ്തുവാണ് CFC എന്ന ക്ലോറോ ഫ്ലൂറോ കാര്‍ബണുകള്‍. ഈ രാസവസ്തു കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ അതിന് ദോഷഗുണമൊന്നുമില്ലെന്നും മനസിലാക്കുകയും അത് എല്ലാവരേയും തെളിയിച്ച് കാണിക്കാനായി സ്വന്തം ശ്വാസകോശത്തിലേക്ക് വലിച്ചെടുത്ത് പരീക്ഷണം നടത്തി കാണിച്ചുകൊടുത്തു.

എന്നാല്‍ CFC ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് നമുക്കെല്ലാം അറിയാം. ഓസോണ്‍ പാളികളില്‍ ദ്വാരമുണ്ടാക്കുന്നതായി കണ്ടെത്തിയതിന്റെ ഫലമായി CFC നിരോധിക്കുകയാണുണ്ടായത്. എന്നാല്‍ CFC ഇതില്‍ തെറ്റുകാരനല്ല. അവന്‍ ഒരു നിരുപദ്രവകരമായ പാവം രാസവസ്തുവാണ്. നമുക്ക് ഒരു ദോഷവും ചെയ്യുന്നില്ല. എന്നാല്‍ അവന്‍ ഉയര്‍ന്ന അന്തരീക്ഷത്തിലെത്തുമ്പോള്‍, (അതിന് CFCക്ക് 20 വര്‍ഷത്തിലധികമെടുത്തു) സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മുകളേള്‍ക്കുമ്പോള്‍ യുക്തിവാദികള്‍ പറയുന്നത് പോലെ വിഘടിച്ച് പോകും. അപ്പോഴും അവന്‍ പാവം. എന്നാല്‍ വിഘടിച്ച് വരുന്ന രാസവസ്തുക്കളിലൊന്ന് ക്ലോറിന്‍ ആണ്. അവന്‍ കുഴപ്പക്കാരനാണ്. അവന്‍ O3 എന്ന ഓസോണ്‍ തന്‍മാത്രയെയുടെ ജീവിത ചക്രത്തെ തകര്‍ക്കും. ക്ലോറിന്‍ ഇവിടെ ഒരു ഉല്‍പ്രേരകമായി ആണ് പ്രവര്‍ത്തിക്കുന്നത്. അതിന് മാറ്റമൊന്നും ഉണ്ടാകുന്നില്ല. അതായത് ഒരു ക്ലോറിന്‍ ആറ്റം ഓസോണ്‍ പാളിയിലെത്തിയാല്‍ നിരന്തരം അത് ഓസോണിനെ നശിപ്പിച്ചുകൊണ്ടിരിക്കും. ഫലമായി ഓസോണിന്റെ അളവ് കുറയുകയും വിനാശകാരിയായ അള്‍ട്രാവയലറ്റ് രശ്മുികള്‍ തടസമില്ലാതെ ഭൂമിയില്‍ പതിക്കാനിടയാകുകയും ചെയ്യുന്നു.

മനുഷ്യന് CFC നേരിട്ട് ഒരു ദോഷവും ചെയ്യുന്നില്ല. എന്നാല്‍ അത് ഉയര്‍ന്ന അന്തരീക്ഷത്തിലെത്തുമ്പോള്‍ ദുഷ്ടനായി മാറുകയാണ്. അതുപോലെ ഓസോണ്‍ ഉയര്‍ന്ന അന്തരീക്ഷത്തിലാണെങ്കിലും മനുഷ്യന് സഹായം ചെയ്യുന്നു. എന്നാല്‍ അത് മനുഷ്യന്‍ അത് ശ്വസിച്ചാല്‍ ദോഷമുണ്ടാകത്തക്ക വിഷവുമാണ്. ഒരേ രാസവസ്തു വെറും സ്ഥാനം മാറിയതിന്റെ ഫലമായുണ്ടാകുന്ന വ്യത്യാസം കണ്ടില്ലേ.

പ്രകൃതിയുടെ സങ്കീര്‍ണ്ണത

ഒരു ശാസ്ത്രജ്ഞനും ഇത് മുന്‍കൂട്ടി കാണാനായില്ല. അതൊരു കുറ്റമല്ല. മനുഷ്യന്റെ പരിമിതിയാണ് അത്. പ്രകൃതി അത്രമേല്‍ സങ്കീര്‍ണ്ണമാണ്. എന്തിന് ദാ ഇപ്പോള്‍ വന്ന ഒരു വാര്‍ത്ത കണ്ടില്ലേ, ലോകത്തെ വിത്തുകള്‍ നശിക്കാതിരിക്കാന്‍ അവയുടെ സാമ്പിള്‍ സൂക്ഷിക്കാനായി ആര്‍ക്ടിക്കില്‍ നിര്‍മ്മിച്ച നിലവറയില്‍ വെള്ളം കയറി. ആര്‍ക്കും പെര്‍മാഫ്രോസ്റ്റ് പൊട്ടുമെന്ന് മുമ്പേ കാണാനായില്ല.

എല്ലാ രാസവസ്തുക്കളും അസ്ഥിരമായ അവസ്ഥയില്‍ നിന്ന് കൂടുതല്‍ സ്ഥിരമായ അവസ്ഥകളിലേക്ക് സമയം ചെല്ലും തോറും മാറും. അങ്ങനെ കോടിക്കണക്കിന് വര്‍ഷങ്ങളായി നടക്കുന്ന രാസപ്രവര്‍ത്തനങ്ങളുടെ ഫലമായ താരതമ്യേന സുസ്ഥിരമായ അവസ്ഥയിലാണ് ഭൂമിയിലെ ജീവനുള്ളതും അല്ലാത്തതുമായ രാസവസ്തുക്കള്‍ എല്ലാം. എങ്കിലും രാസമാറ്റങ്ങള്‍ നടക്കുന്നുണ്ട്. അത് ചാക്രിയമായാണെന്ന് മാത്രം. കാര്‍ബണ്‍ ചക്രം, നൈട്രജന്‍ ചക്രം, ജല ചക്രം തുടങ്ങി അനേകം ചാക്രിയ പ്രവര്‍ത്തനങ്ങള്‍.

ആഗോളതപനം നല്ല ഉദാഹരണമാണ്. പത്തുലക്ഷം അണുക്കളില്‍ 350 CO2 അണു എന്നതാണ് സന്തുലിതമായ സ്ഥിതി. അതിന് മാറ്റമുണ്ടായാല്‍ വരുന്ന കുഴപ്പങ്ങളെക്കുറിച്ചല്ലേ നാം ഇപ്പോള്‍ ഏറ്റവും അധികം വ്യാകുലരാകുന്നത്. ഈ ചക്രങ്ങള്‍ക്ക് മാറ്റമുണ്ടാകുകയോ അതിലേക്കാ സാധാരണയായി ഇല്ലാത്ത ഒരു രാസവസ്തു എത്തുകയോ ചെയ്താല്‍ അതിന്റെ പ്രത്യാഘാതം നമുക്ക് പ്രവചിക്കാന്‍ പറ്റത്തതായേക്കാം. അതിന്റെ ദുരിതം അനുഭവിക്കുന്നത് സമൂഹത്തിനെ ദരിദ്രജനവിഭാഗമായിരിക്കും. അതാണ് പാരിസ്ഥിതിക അനീതി. അതിനെതിരെ സംസാരിക്കേണ്ടത് ഓരോ പരിസ്ഥിതി പ്രവര്‍ത്തകന്റേയും കടമയാണ്.

പക്ഷേ നമുക്ക് കഴിക്കാന്‍ ആഹാരം വേണ്ടേ?

വേണം. കീടനാശിയും രാസവളങ്ങളുമൊക്കെ നമുക്ക് വേണ്ടിവരുന്നത് കഴിയുന്നത്ര ലാഭം നേടുക എന്ന ലക്ഷ്യം കാരണമാണ്. അത് ഒഴുവാക്കിയാല്‍ നമുക്ക് ഈ കൃത്രിമ രാസവസ്തുക്കളും ഒഴുവാക്കാന്‍ കഴിയും. പകരം പ്രകൃതിദത്തമായ ജീവികളേയും രാസവസ്തുക്കളേയും മറ്റ് മാര്‍ഗ്ഗങ്ങളേയും ഉപയോഗിക്കാം. കുറച്ച് വിള പക്ഷികളും മൃഗങ്ങളും തിന്നും, കുറച്ച് കീടങ്ങളും തിന്നും ബാക്കി നമ്മളും എടുക്കുന്ന ഒരു സന്തുലിതമായ രീതിയിലേക്കുള്ള മാറ്റമാണ് സുസ്ഥിരമായുള്ളത്. പക്ഷേ വ്യാവസായിക കൃഷി പോലെ അത് ഒറ്റയടിക്ക് നടപ്പാക്കാനാവില്ല. കൃഷിക്കാരെന്ന വര്‍ഗ്ഗം ഇല്ലാതായി എല്ലാവരും കഷി ചെയ്യുന്ന ലോകത്തിലേക്ക് പടിപടിയായ ഒരു നീക്കമാണ് വേണ്ടത്.

അതുകൊണ്ട് വെറുതെ അതങ്ങ് വിഘടിച്ച് പോകും എന്ന തട്ടിപ്പ് വിശ്വസിക്കരുത്.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

One thought on “അത് അങ്ങ് വിഘടിച്ച് പൊയ്ക്കോളും

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )