പ്രമേഹ രോഗികള്‍ക്ക് ജനറിക് ഇന്‍സുലിന്‍ എന്തുകൊണ്ട് വാങ്ങാന്‍ കഴിയുന്നില്ല

60 ലക്ഷം അമേരിക്കകാര്‍ ഉപയോഗിക്കുന്ന ജീവന്‍ രക്ഷാ പ്രമേഹ ഔഷധമായ ഇന്‍സുലിന്റെ ഒരു ജനറിക് തരം ഈ രാജ്യത്ത് ലഭ്യമല്ല. മരുന്നു കമ്പനികള്‍ ഇടക്കിടക്ക് പരിഷ്കാരങ്ങള്‍ കൊണ്ടുന്ന് ഇന്‍സുലിന്റെ പേറ്റന്റ് 1923 ല്‍ നിന്ന് 2014 വരെ എത്തിച്ചതാണ് കാരണം. അതിനാല്‍ പ്രമേഹം നിയന്ത്രിക്കാന്‍ ഇന്‍സുലിന്‍ ആവശ്യമായ ആളുകള്‍ക്ക് അത് താങ്ങാനായില്ല. ചിലര്‍ അതിനാല്‍ വൃക്ക നാശം, പ്രമേഹ അബോധാവസ്ഥ പോലുള്ള ജീവന് ഭീഷണിയായ അവസ്ഥയാല്‍ ആശുപത്രിയിലെത്തപ്പെട്ടു എന്ന് Johns Hopkins ലെ രണ്ട് ഗവേഷകര്‍ പറയുന്നു.

March 19, 2015 ന് New England Journal of Medicine ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇന്‍സുലിന്റെ ചരിത്രം “evergreening” ന്റെ ഉദാഹരണമാണെന്ന് ഗവേഷകരായ Jeremy Greene ഉം Kevin Riggs ഉം വിവരിക്കുന്നു. അതില്‍ പ്രധാനപ്പെട്ട മരുന്നുകളില്‍ മരുന്ന് കമ്പനികള്‍ മെച്ചപ്പെടുത്തലിന്റെ ഒരു പരമ്പര നടത്തി പേറ്റന്റു് കാലാവധി പല ദശാബ്ദങ്ങളോളം വര്‍ദ്ധപ്പിക്കുന്നു. അതിനാല്‍ പഴയ മരുന്നിന്റെ ജനറിക് തരം കമ്പോളത്തില്‍ എത്തില്ല. കാരണം ഡോക്റ്റര്‍മാര്‍ അതിനെ പഴഞ്ചന്‍ മരുന്നായാണ് കണക്കാക്കുന്നതിനാല്‍ ജനറിക് നിര്‍മ്മാതാക്കള്‍ക്ക് അത്തരം ഇന്‍സുലിന്‍ നിര്‍മ്മിക്കുന്നതുകൊണ്ട് വലിയ കാര്യമൊന്നുമില്ല. രോഗികള്‍ക്ക് താങ്ങാനാവുമെങ്കില്‍ പുതിയ തരം കുറച്ചു കൂടി മെച്ചപ്പെട്ടതാണ്. വില താങ്ങാനാവാത്തവര്‍ക്ക് അത് വേദനാജകവും ആണ്.

“കുറഞ്ഞ ചിലവില്‍ ഉയര്‍ന്ന ഗുണമേന്മ നല്‍കുന്നതില്‍ ജനറിക് മരുന്നുകള്‍ വളരെ അപൂര്‍വ്വമായാണ് വിജയിക്കുന്നത്. പേറ്റന്റുള്ള മരുന്നില്‍ നിന്ന് ജനറിക് മരുന്നിലേക്കുള്ള മാറ്റം automatic ആണെന്ന് നമുക്ക് തോന്നു. എന്നാല്‍ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ചട്ടക്കൂട്ടില്‍ ജനറിക് മല്‍സരത്തിന്റെ പരിധി വ്യക്തമാക്കുന്നതാണ് ഇന്‍സുലിന്റെ ചരിത്രം,” എന്ന് Johns Hopkins University School of Medicine ലെ Greene പറയുന്നു.

2 കോടി അമേരിക്കക്കാര്‍ക്ക് പ്രമേഹമുണ്ട്. ആഗ്നേയ ഗ്രന്ധി ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്റെ കുറവ് മൂലം ഇവര്‍ക്ക് ആഹരത്തിലെ പഞ്ചസാര ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല. മരുന്ന് ഉപയോഗിക്കാതെയും വായിലൂടെ കഴിക്കുന്ന മരുന്നുപയോഗിച്ചും ചിലപ്പോള്‍ പ്രമേഹത്തെ നിയന്ത്രിക്കാനാകും. എന്നാല്‍ ചില രോഗികള്‍ക്ക് ദിവസവും ഇന്‍സുലിന്‍ കുത്തിവെപ്പ് വേണ്ടിവരും. ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് അതിന് പ്രതിമാസം $120 – $400 ഡോളര്‍ വരെ ചിലവാകുന്നു.

രണ്ട് ഡോക്റ്റര്‍മാര്‍ ജനറിക് ഇന്‍സുലിന്‍ കമ്പോളത്തില്‍ എതുകൊണ്ട് എത്തുന്നില്ല എന്നതിനെക്കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചു. University of Toronto യിടെ വൈദ്യ സംഘമാണ് ആദ്യമായി 1921 ല്‍ ഇന്‍സുലിന്‍ കണ്ടെത്തിയത്. 1923 ല്‍ സര്‍വ്വകലാശാലക്ക് അതിനുള്ള പേറ്റന്റ് കിട്ടി. അവര്‍ മരുന്ന് കമ്പനികള്‍ക്ക് ഇന്‍സുലിന്‍ നിര്‍മ്മിക്കാനുള്ള അവകാശവും പരിഷ്കരിച്ച മരുന്നുകളുടെ പേറ്റന്റവകാശവും നല്‍കി. 1930കളിലും 1940കളിലും മരുന്ന് കമ്പനികള്‍ ദീര്‍ഘ സമയത്തേക്ക് നിലനില്‍ക്കുന്ന മരുന്നിന്റെ ഒരു വകഭേദം കണ്ടെത്തി. അതാണ് മിക്ക രോഗികളും പ്രതിദിന കുത്തിവെപ്പായി ഉപയോഗിക്കുന്നത്. 1970കളിലും 1980കളിലും നിര്‍മ്മാതാക്കള്‍ പശുവില്‍ നിന്നും പന്നിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിച്ചു. അതിന് ശേഷം ധാരാളം കമ്പനികള്‍ കൃത്രിമ analogs വികസിപ്പിച്ചു.

ജൈവസാങ്കേതികവിദ്യാ ഇന്‍സുലിന്‍ ആണ് ഇപ്പോള്‍ അമേരിക്കയില്‍ സാധാരണമായത്. 2014 ല്‍ കൃത്രിമ ഇന്‍സുലിന്റെ പേറ്റന്റ് അവകാശത്തിന്റെ കാലാവധി തീര്‍ന്നു. എന്നാല്‍ ഈ പുതിയ വിഭാഗങ്ങള്‍ പകര്‍പ്പെടുക്കാന്‍ വിഷമമാണ്. പേറ്റന്റില്ലാത്ത വിഭാഗത്തിന് Food and Drug Administration ന്റെ നീളമേറിയ അംഗീകാര നടപടികളിലൂടെ കടന്ന് പോകേണ്ടതായുണ്ട്. അത് നിര്‍മ്മാണ ചിലവ് വര്‍ദ്ധിപ്പിക്കുന്നു. ഈ ഇന്‍സുലിന്‍ കമ്പോളത്തിലെത്തിയാല്‍ പേറ്റന്റുള്ള വിഭാഗത്തേക്കാള്‍ 20% – 40% വില കുറയും എന്ന് Riggs ഉം Greene ഉം എഴുതുന്നു.

— സ്രോതസ്സ് hopkinsmedicine.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )