നിയമസഭക്കുള്ളില്‍ പ്രതിഷേധമുണ്ടായിട്ട് കൂടി ഝാര്‍ഖണ്ഢിലെ നിയമസഭ നവംബര്‍ 23 ന്, ആദിവാസി ഭൂമി വ്യാവസായിക റിയല്‍ എസ്റ്റേറ്റ് ഉപയോഗിത്തിനെ തടഞ്ഞിരുന്ന നൂറ്റാണ്ട് പഴക്കമുള്ള ആദിവാസി നിയമത്തില്‍ കൂട്ടിച്ചേര്‍ക്കല്‍ കൊണ്ടുവന്നു. രണ്ട് ഭൂമി നിയമങ്ങള്‍ — Chhotanagpur Tenancy (CNT), 1908 ഉം Santhal Pargana Tenancy (SPT) Acts, 1949 ഉം — ആണ് വ്യാവസായിക ഉപയോഗത്തിന് എളുപ്പം മാറ്റാവുന്ന രീതിയില്‍ പരിഷ്കരിച്ചത്. അത് വന്‍തോതില്‍ കുടിയിറക്ക് പ്രശ്നമുണ്ടാക്കും. ഒരു ചര്‍ച്ചയും ഇല്ലാതെയാണ് അവ പാസാക്കിയത്. ആയിരക്കണക്കിന് ആദിവാസികള്‍ തലസ്ഥാന നഗരത്തിലെ റോഡുകള്‍ ഉപരോധിച്ച് നിയമപരിഷ്കാരം റദ്ദാക്കാന്‍ ആവശ്യപ്പെട്ടു. പോലീസ് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി.
— സ്രോതസ്സ് downtoearth.org.in
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.