മൊറോക്കോയില്‍ ഏറ്റവും പഴക്കം ചെന്ന ഹോമോസാപ്പിയന്‍ ഫോസില്‍ കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു. അറ്റലാന്റിക്കിന്റെ തീരപ്രദേശത്തുള്ള ഒരു സ്ഥലത്തു നിന്ന് കണ്ടെത്തിയ തലയോട്, താടിയെല്ല് തുടങ്ങിയവ 315,000 വര്‍ഷം പഴക്കം ചെന്ന നമ്മുടെ സ്പീഷീസിലെ ഒരാളുടേതാണ്. നമ്മുടെ ചരിത്രം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ ഒരു ലക്ഷം വര്‍ഷം പിറകിലേക്ക് കൊണ്ടുപോകുന്നതിന് ഈ പുതിയ കണ്ടെത്തല്‍ സഹായിച്ചു. ദശാബ്ദങ്ങളായി ഉല്‍ഖനനം നടക്കുന്ന മൊറോക്കയിലെ Jebel Irhoud എന്ന് വിളിക്കുന്ന സ്ഥലത്തുനിന്നാണ് ഈ ഫോസില്‍ കണ്ടെത്തിയത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.