സെപ്റ്റംബറില്‍ Reno യില്‍ മരിച്ച സ്ത്രീ ചികില്‍സിക്കാന്‍ പറ്റാത്ത അണുബാധയാല്‍ മരിച്ചതാണെന്ന് നെവാഡയിലെ പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. അവളുടെ ശരീരത്തില്‍ പടര്‍ന്ന ഭീമന്‍രോഗാണു 26 വ്യത്യസ്ഥ ആന്റിബയോട്ടിക്കുകളെ fend off.
അവര്‍ വളരെ കാലം ഇന്‍ഡ്യയില്‍ ആയിരുന്നു കഴിഞ്ഞത്. ഇന്‍ഡ്യയില്‍ പല-മരുന്ന്-പ്രതിരോധമുള്ള ബാക്റ്റീരിയകള്‍ അമേരിക്കയിലേക്കാള്‍ കൂടുതല്‍ വ്യാപകമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്‍ഡ്യയില്‍ വെച്ച് അവരുടെ വലത് femur – തുടയിലെ വലിയ എല്ല് – പൊട്ടിയിരുന്നു. പിന്നീട് അവരുടെ femur നും hip നും എല്ലിന് വരുന്ന ഒരു അണുബാധ വന്നു. അതിന് ശേഷം രണ്ട് വര്‍ഷം പല പ്രാവശ്യം അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിനായിരുന്നു അവരെ അവസാനം ഇന്‍ഡ്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പേര് പുറത്തുവിടാത്ത ആ സ്ത്രി 70 ന് മേലെ പ്രായമുള്ള Washoe County നിവാസിയായിരുന്നു. ഓഗസ്റ്റോടെ അവര്‍ Reno യിലെ ആശുപത്രിയില്‍ പ്രവേശിച്ചു. അവിടെ വെച്ച് അവരെ ബാധിച്ചിരിക്കുന്നത് CRE — carbapenem-resistant enterobacteriaceae ആണെന്ന് വ്യക്തമായി. സാധാരണ കുടലില്‍ താമസിക്കുന്ന ബാക്റ്റീരിയയെ വിളിക്കുന്ന പേരാണത്. carbapenems എന്ന് പേരുള്ള ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധം അവ നേടി. മറ്റെല്ലാ ആന്റിബയോട്ടിക്കുകളും പരാജയപ്പെടുമ്പോള്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കാണത്.
ആന്റിബയോട്ടിക്ക് പ്രതിരോധം കാരണം “പേടിസ്വപ്ന ബാക്റ്റീരിയ” എന്നാണ് CREകളെ CDC ഡയറക്റ്ററായ Dr. Tom Frieden വിളിക്കുന്നത്. ഈ സ്ത്രീയുടെ കാര്യത്തില്‍ അവരെ ആക്രമിച്ച ബാക്റ്റീരയയുടെ കൃത്യമായ പേര് Klebsiella pneumoniae എന്നാണ്. urinary tract infections ഉണ്ടാക്കുന്ന രോഗാണു ആണത്.
അവര്‍ ആശുപത്രിയിലുണ്ടായിരുന്ന എല്ലാ മരുന്നുകളോടും (14 എണ്ണം) പ്രതിരോധം കാണിച്ചതെന്ന് ടെസ്റ്റുകള്‍ പറയുന്നു. വീണ്ടും പരീക്ഷണങ്ങള്‍ക്കായി Atlanta യിലെ CDCക്ക് സാമ്പിള്‍ അയച്ചുകൊടുത്തു. അത് പ്രകാരം അമേരിക്കയിലെ ഡോക്റ്റര്‍മാര്‍ക്ക് ഈ അണുബാധ ഇല്ലാതാക്കാനുള്ള ഒരു മരുന്നും ഇല്ലായിരുന്നു എന്ന് വ്യക്തമായി.
— സ്രോതസ്സ് scientificamerican.com
ഡോക്റ്റര്‍മാരേ, അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ എഴുതിക്കൊടുക്കരുതേ
രോഗികളേ, തരുന്ന മരുന്ന് കൃത്യമായി കഴിക്കുക. രോഗം മാറിയാലും പറഞ്ഞത്രയും മരുന്ന് കഴിക്കണം.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.