$100 കോടി ഡോളറിലധികം വിലവരുന്ന ആയുധങ്ങളുടെ കടത്ത് സംബന്ധിച്ച പാളിച്ച അമേരിക്കന്‍ സൈന്യം സമ്മതിച്ചു

ഇറാഖിലും കുവെയ്റ്റിലും അമേരിക്കന്‍ സൈന്യത്തിന് $100 കോടി ഡോളറിലധികം വിലവരുന്ന ആയുധങ്ങളുടേയും മറ്റ് സൈനിക ഉപകരണങ്ങളുടേയും കണക്കില്ല എന്ന് Department of Defense (DoD) നടത്തിയ ഓഡിറ്റില്‍ കണ്ടെത്തി. വിവരാവകാശനിയമപ്രകാരം Amnesty International ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അധികൃതര്‍ ഇത് പുറത്ത് പറഞ്ഞത്.

DoDക്ക് ഇറാഖ് സൈന്യത്തിന് വേണ്ടി കുവെയ്റ്റിലേക്കും ഇറാഖിലേക്കും ഒഴുക്കിയ ഉപകരണങ്ങളുടെ “അളവിനെക്കുറിച്ചും ഗുണമേന്മയെക്കുറിച്ചും ഇന്നേവരയുള്ള കൃത്യമായ രേഖകളില്ല” എന്ന് സെപ്റ്റംബര്‍ 2016 മുതല്‍ നടത്തിയ സര്‍ക്കാര്‍ ഓഡിറ്റ് കാണിക്കുന്നത്.

“അതീവ അസ്ഥിരമായ ഒരു പ്രദേശത്ത് ദശലക്ഷക്കണക്കിന് ഡോളര്‍ വിലയുള്ള ആയുധങ്ങള്‍ നിയന്ത്രിക്കുന്നതിലെ അമേരിക്കന്‍ സൈന്യത്തിന്റെ കുഴപ്പം പിടിച്ച – അതിനേക്കാളേറെ അപകടകരമായ – വ്യവസ്ഥയെക്കുറിച്ചുള്ള ദുഖകരമായ ഉള്‍ക്കാഴ്ചയാണ് ഈ ഓഡിറ്റ് നല്‍കുന്നത്,” എന്ന് Amnesty Internationalന്റെ Arms Control and Human Rights ഗവേഷകനാനയ Patrick Wilcken പറയുന്നു.

“അമേരിക്കന്‍ ആയുധങ്ങള്‍ ഇറാഖില്‍ പൈശാചികകൃത്യങ്ങള്‍ നടത്തുന്ന, ഇസ്ലാമിക് സ്റ്റേറ്റ് എന്ന് സ്വയം വിളിക്കുന്ന സംഘം ഉള്‍പ്പടെയുള്ള പല സായുധ സംഘങ്ങളിലേക്ക് ചോരുന്നതിന്റെ ദീര്‍ഘകാലത്തെ ചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ ഇത് വളരെ ഗൌരവകരമായ കാര്യമാണ്.”

സൈനിക transfers നടന്നത് Iraq Train and Equip Fund (ITEF) ന് താഴെയാണ്. അത് ഒരു US-Iraqi സുരക്ഷാ കോര്‍പ്പറേറ്റാണ്. 2015 ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് USD$160 കോടി ഡോളര്‍ IS നെ എതിര്‍ക്കാന്‍ വേണ്ടി നീക്കിവെച്ചു.

ആ transfers പതിനായിരക്കണക്കിന് ആക്രമണ റൈഫിളുകളും (USD$2.8 കോടി ഡോളര്‍ വിലവരുന്നത്), നൂറുകണക്കിന് mortar rounds ഉം നൂറുകണക്കിന് Humvee കവചിത വാഹനങ്ങളും, Shi’a Popular Mobilisation Unit കളും, Kurdish Peshmerga സംഘങ്ങളും ഉള്‍പ്പടെ ഇറാഖി ആര്‍മിക്ക് ഉപയോഗിക്കാനായുള്ളതായിരുന്നു.

ലഭിച്ചത് മുതല്‍ ITEF ഉപകരണങള്‍ രേഖപ്പെടുത്തുന്നതിലും പരിശോധിക്കുന്നതിലും DoD യുടെ ഓഡിറ്റ് ധാരാളം ഗൌരവകരമായ വീഴ്ചകളും കണ്ടെത്തി.

ഇറാഖിലേയും കുവെയ്റ്റിലേയും ആയുധശാലകളിലെ രേഖകളില്‍ കാണുന്ന വിടവുകള്‍. വിവരങ്ങള്‍ പല spreadsheets ലും, ഡാറ്റാബേസിലും, എന്തിന് പേപ്പറില്‍ കൈകൊണ്ടെഴുതിയും സൂക്ഷിച്ചു.
വലിയ അളവില്‍ ഉപകരണങ്ങള്‍ പല spreadsheets ല്‍ manually എഴുതുന്നു. അത് മാനുഷികമായ തെറ്റുകളുടെ അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.
അപൂര്‍ണമായ രേഖകള്‍ കാരണം ഉപകരണങ്ങളുടെ ഉത്തരവാദികളായ ആളുകള്‍ക്ക് അത് എവിടെയാണുള്ളതെന്നും അതിന്റെ സ്ഥിതി എന്തെന്നും അറിയാത്ത അവസ്ഥ.

ഇറാഖ് അധികൃതര്‍ക്ക് ആയുധങ്ങള്‍ നല്‍കിയതിന് ശേഷം ITEF transfers പിന്‍തുടരുന്നതിന്റെ ഉത്തരവാദിത്തം DoDക്ക് ഇല്ലായിരുന്നു എന്ന് ഓഡിറ്റ് കണ്ടെത്തി. എന്നാല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ Golden Sentry programme പ്രകാരം post-delivery പരിശോധനകള്‍ നടത്തേണ്ടത് നിര്‍ബന്ധമാണ്.

സംഭരണിയുടെ അശ്രദ്ധമായ നിരീക്ഷണമാണ് ഇറാഖ് സൈന്യം നടത്തുന്നതെന്ന് മുമ്പ് 2015 ല്‍ നടന്ന DoD കണക്കുപരിശോധന ചൂണ്ടിക്കാണിച്ചിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ സ്വന്തം warehouses ല്‍ എന്താണ് സംഭരിച്ചിരിക്കുന്നത് എന്ന് പോലും ഇറാഖി സൈന്യത്തിന് അറിയില്ലായിരുന്നു. മറ്റ് ചിലയിടങ്ങളില്‍ ഉപകരണങ്ങള്‍, അതിന്റെ കവറ് പോലും തുറന്ന് നോക്കിയിട്ടുമില്ല, തുറന്ന കപ്പല്‍ കണ്ടെയ്നറുകളില്‍ തന്നെ സൂക്ഷിച്ചിരുന്നു.

“post-delivery പരിശോധന വളരെ നിര്‍ണ്ണായകമാണ്. കടത്തല്‍ ചങ്ങലിയിലെ എന്തെങ്കിലും ദുര്‍ബ്ബലതകള്‍, ആയുധങ്ങള്‍ വഴുതിവിട്ട് പോകുന്നതിന്റെ അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കും. പ്രത്യേകിച്ച് സായുധ സംഘങ്ങള്‍ വലിയ മാനുഷിക വേദനയുണ്ടാക്കുന്ന പ്രദേശത്ത്,” Patrick Wilcken പറയുന്നു.

ആയുധ കടത്ത് പൈശാചികതക്ക് ഇന്ധനമാകുന്നു

ഇറാഖി chain of command ലെ നിയന്ത്രണത്തിന്റേയും രേഖകള്‍ സൂക്ഷിക്കുന്നതിന്റേയും അശ്രദ്ധ സ്ഥിരമായി Amnesty International ന്റെ ഗവേഷണം രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഫലമായി അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും നിര്‍മ്മിക്കുന്ന ആയുധങ്ങള്‍, യുദ്ധക്കുറ്റങ്ങളും മറ്റ് പൈശാചികത ചെയ്യുന്ന IS പോലുള്ള സായുധ സംഘങ്ങളുടേയും ഇറാഖി സൈന്യത്തിന്റെ കൂടെ പ്രവര്‍ത്തിക്കുന്ന paramilitary militias ന്റേയും കൈകളില്‍ എത്തിച്ചേരുന്നു

കണക്കുപരിശോധനയുടെ പ്രതികരണമായി, ഭാവിയില്‍ ഇറാഖിലേക്കുള്ള ആയുധക്കടത്ത് നിരീക്ഷിക്കുകയും പിന്‍തുടരുകയും ചെയ്യുന്ന സംവിധാങ്ങള്‍ കുറച്ചുകൂടി കണിശമാക്കാന്‍ അമേരിക്കയുടെ സൈന്യം പ്രതിജ്ഞയെടുത്തിട്ടിണ്ട്.

എന്നിരുന്നാലും 2007 ല്‍ ഇതേ പ്രശ്നത്തിന്റെ പേരില്‍ കോണ്‍ഗ്രസിന് നല്‍കിയ ഒരു റിപ്പോര്‍ട്ടില്‍ DoD പ്രതികരണമായി പറഞ്ഞ അതേ ഉത്തരവാദിത്തങ്ങളാണ് ഇപ്പോഴും പറയുന്നത്.

“ഇത്രകാലമായിട്ടും ഇത്രയേറെ മുന്നറീപ്പുണ്ടായിട്ടും അതേ പ്രശ്നം വീണ്ടും ആവര്‍ത്തിക്കുന്നു. അമേരിക്കക്കും ഇറാഖിന് ആയുധം നല്‍കുന്ന എല്ലാ രാജ്യങ്ങള്‍ക്കും ഇതൊരു അടിയന്തിരമായ ഉണര്‍ത്ത് വിളിയാകണം. അടിയന്തിരമായി കണക്കുകള്‍ പരിശോധിക്കണം. ഒരു തമോദ്വാരത്തിലേക്ക് കോടിക്കണക്കിന് ഡോളര്‍ വിലവരുന്ന ആയുധങ്ങള്‍ അയച്ചിട്ട് അത് നല്ലത് പ്രതീക്ഷിക്കുന്നത് വിജയപ്രദമായ ഭീകരവാദ വിരുദ്ധ സമരതന്ത്രമല്ല. അത് വെറും വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയാണ്,” Patrick Wilcken പറയുന്നു.

“ഇറാഖിന് ആയുധം നല്‍കുന്ന ഏത് രാജ്യവും ആ ആയുധങ്ങള്‍ അവകാശങ്ങള്‍ ലംഘിക്കാനായി ഉപയോഗിക്കുന്നില്ല എന്നത് ഉറപ്പാക്കണം. അത്തരം രക്ഷാവ്യവസ്ഥ ഇല്ലാതെ ആയുധം കൈമാറാന്‍ അനുവദിക്കരുത്.”

അമേരിക്ക ലേയ്ഹി നിയമം (Leahy Law) പാലിക്കാന്‍ Amnesty International ആവശ്യപ്പെടുന്നു. “വലിയ മനുഷ്യാവകാശ ധ്വംസനം” നടത്തുന്ന വിദേശ സുരക്ഷാ, സൈനിക, പോലീസ് യൂണീറ്റുകള്‍ക്ക് അമേരിക്കന്‍ സൈനിക സഹായവും പരിശീലനവും നല്‍കുന്നതിനെ ആ നിയമം തടയുന്നു.

പൈശാചികതയെ ആളിക്കത്തിക്കുന്ന ആയുധ കടത്ത് നിര്‍ത്തുന്ന ആഗോള Arms Trade Treaty അമേരിക്കയും ഇറാഖും അംഗീകരിക്കുക.

— സ്രോതസ്സ് amnesty.org

മദ്ധ്യപൂര്‍വ്വേഷ്യയിലെ പ്രശ്നങ്ങള്‍ വെറും മതപരമാണെന്ന് വിശ്വസിക്കുന്നവര്‍ക്കായി സമര്‍പ്പിക്കുന്നു.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )