വീട്ടില്‍ കള്ളന്‍ കയറാന്‍ ശ്രമിക്കുന്നതിനെ തുടര്‍ന്ന് സഹായത്തിനായി പോലീസിനെ വിളിച്ച ഗര്‍ഭിണിയായ കറുത്ത സ്ത്രീയെ പോലീസ് വെടിവെച്ച് കൊന്നു. സിയാറ്റില്‍, വാഷിങ്ടണിലാണ് സംഭവം. 30 വയസ് പ്രായമുള്ള Charleena Lyles യെ അവരുടെ മൂന്ന് കുട്ടികളുടെ മുമ്പില്‍ വെച്ചാണ് പലപ്രാവശ്യം പോലീസ് വെടിവെച്ചത്. Lyles ന്റെ കൈവശം കത്തി കണ്ടതിനാലാണ് വെടിവെച്ചതെന്ന് പോലീസ് ന്യായീകരിക്കുന്നു. എന്നാല്‍ കള്ളന്‍ അകത്തുകടക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിരോധത്തിനായി ഏത് അമ്മയുെ കത്തിയെടുക്കും എന്നാണ് ജനസംസാരം.
— സ്രോതസ്സ് telesurtv.net
എന്തായാലും ഒരു സ്ത്രീയെ നിലക്ക് നിര്‍ത്താന്‍ വെടിവെക്കണ്ട കാര്യമുണ്ടോ? അല്ലെങ്കില്‍ കാലിലോ മറ്റോ വെടിവെച്ച് പരിക്കേല്‍പ്പിക്കാം എന്നല്ലാതെ കൊല്ലാന്‍ വേണ്ടി വെടിവെക്കണോ? ഇത് അമേരിക്കയില്‍ തുടരുന്ന വംശീയ വെറുപ്പിന്റെ തുടര്‍ച്ചയാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.