അമേരിക്ക നയിക്കുന്ന സംഖ്യശക്തികള്‍ ഇറാഖിലെ മൊസൂളിലും (Mosul), സിറിയയിലെ റാഖയിലും (Raqqa) സാധാരണക്കാരുടെ മേല്‍ രാസായുധമായി വെളുത്ത ഫോസ്ഫെറസ് പ്രയോഗിച്ചു എന്ന് ഈ മാസത്തിന്റെ തുടക്കം വിവിധ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതുവരെ അമേരിക്കയും സഖ്യ രാജ്യങ്ങളും അതിനെക്കുറിച്ച് നിശബ്ദരായിരുന്നു.
NPR മായി നടത്തിയ ഒരു അഭിമുഖത്തില്‍ അമേരിക്കന്‍ സഖ്യത്തിലെ ന്യൂസിലാന്റിലെ Brig. Gen. Hugh McAslan ഇറാഖിലെ മൊസൂളിലില്‍ നടത്തുന്ന സൈനിക ആക്രമണത്തില്‍ വെളുത്ത ഫോസ്ഫെറസ് പ്രയോഗിക്കുന്നു എന്ന് ആദ്യമായി സമ്മതിച്ചു.
“ജനങ്ങളെ സുരക്ഷിതരായി നീക്കാന്‍ വേണ്ടി പടിഞ്ഞാറെ മൊസൂളിലില്‍ ഞങ്ങള്‍ വൃത്തിയാക്കാനായി വെളുത്ത ഫോസ്ഫെറസ് ഉപയോഗിച്ചു,” NPR നോട് McAslan പറഞ്ഞു.
വെളുത്ത ഫോസ്ഫെറസ് സാധാരണ ജനത്തിന് മേല്‍ പ്രയോഗിച്ചാലുണ്ടാകുന്ന ഭീകരതയുടെ സ്വഭാവത്തെക്കുറിച്ച് ചോദ്യം ചെയ്യുന്നതിന് പകരം ജനറലിന്റെ sentiment ആവര്‍ത്തികയാണ് NPR ചെയ്തത്. 28,000 പേരെ രക്ഷപെടാന്‍ സഹായിച്ചു എന്നും പറഞ്ഞു. അത് ശരിയായിരിക്കാമെങ്കിലും ധാരാളം പേര്‍ക്ക് മുറിവേല്‍ക്കുകയും ഭീകരമായി മരിക്കുകയും ചെയ്തിരിക്കാം.
“വിവിധ സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ധാരാളം ആയുധങ്ങളില്‍ filler ആയി ഉപയോഗിക്കുന്ന incendiary ഉം വിഷവുമായി രാസവസ്തു ആണ് വെളുത്ത ഫോസ്ഫെറസ്.”
Protocol on Incendiary Weapons എന്ന 1980 ലെ കരാറ് പ്രകാരം ഈ രാസവസ്തുവിനെ അന്തര്‍ദേശീയമായി നിരോധിച്ചതാണ്. “Statute of the International Criminal Court ല്‍ പറഞ്ഞിട്ടുള്ള asphyxiating ഓ വിഷമായതും ആയ വാതകങ്ങളോ ദ്രാവകങ്ങളോ പദാര്‍ത്ഥങ്ങളോ ഉപയോഗിക്കുന്നത് ഒരു യുദ്ധ കുറ്റമാണ്” എന്ന് International Committee of the Red Cross പറയുന്നു.
— സ്രോതസ്സ് muricatoday.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.