49C ഡിഗ്രി ചൂടിലും അരിസോണയില്‍ ടെന്റ് സിറ്റി(Tent City) എന്ന് വിളിക്കുന്ന കുപ്രസിദ്ധമായ തുറന്ന ജയിലിലെ തടവുകാര്‍ കട്ടിയുള്ള ക്യാന്‍വാസ് കൊണ്ട് നിര്‍മ്മിച്ച ടെന്റുകളിലാണ് ഉറങ്ങുന്നത്. work furlough program എന്ന് വിളിക്കുന്ന പദ്ധതിക്ക് കീഴിലുള്ള 380 തടവുകാര്‍ ആണ് ഫിനിക്സിലെ ജയിലുള്ളത്. നിരീക്ഷണത്തിന് വിധേയരായി അവര്‍ പകല്‍ ജോലി ചെയ്യണം. പുറത്തുള്ള manual ജോലികളാവും കൂടുതലും. രാത്രിയില്‍ തടവുകാരെ Tent City ല്‍ തിരികെ കൊണ്ടുവരുന്നു. രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില 32C ഡിഗ്രിയാണ്. തടവുകാരെ പുറത്തെ മരുഭൂമിയില്‍ താമസിപ്പിക്കുന്നത് പീഡനമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘങ്ങള്‍ Tent City യെ അപലപിക്കുന്നു. Tent City ക്ക് ഒരു സമയം 1,700 തടവുകാരെ പാര്‍പ്പിക്കാനുള്ള സൌകര്യമുണ്ട്.
— സ്രോതസ്സ് democracynow.org
അമേരിക്കയില്‍ അടിമത്തം നിര്‍ത്തലാക്കി എന്ന് പറയുന്നതിന്റെ കള്ളം വ്യക്തമാണെന്ന് തോന്നുന്നു.
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.