സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിട്ടും കേന്ദ്രം എന്തുകൊണ്ട് ദരിദ്ര ക്ഷയരോഗികള്‍ക്കും ആധാര്‍ നിര്‍ബന്ധിതമാക്കുന്നു?

പൊതു ക്ഷേമ പരിപാടികളില്‍ ആധാര്‍ നിര്‍ബന്ധിതമാക്കുന്നതിനെതിരെ സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിട്ടും ക്ഷയരോഗികള്‍ക്ക് കേന്ദ്രം നല്‍കുന്ന ഗുണങ്ങള്‍ ലഭ്യമാകാന്‍ 12-അക്ക UID നമ്പര്‍ നിര്‍ബന്ധിതമാക്കുകയാണ്.

Revised National TB Control Programme (RNTCP) ന്റെ ഗുണങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ ആധാര്‍ നല്‍കുകയോ അതിനുള്ള അപേക്ഷ നല്‍കുകയോ ചെയ്യണം എന്ന് ജൂണ്‍ 16, 2017 ന്റെ പ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ പറഞ്ഞു. മാരകമായ രോഗവുമായി ചെറുത്തുനില്‍ക്കുന്ന രോഗികളെക്കുറിച്ചാണ് ഇത് പറയുന്നത്. ഈ പരിപാടി പ്രകാരം സര്‍ക്കാര്‍ രോഗികള്‍ക്ക് സൌജന്യമായാണ് മരുന്ന് നല്‍കുന്നത്.

വിജ്ഞാപനത്തില്‍ പറയുന്നു: “ഈ പദ്ധതിയുടെ ഗുണങ്ങള്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആധാര്‍ നമ്പര്‍ ഉണ്ടെന്ന തെളിവ് നല്‍കുകയോ അല്ലെങ്കില്‍ അത് നേടാനുള്ള അപേക്ഷകൊടുത്തവരോ ആണെന്ന് സാക്ഷ്യപ്പെടുത്തുകയോ വേണം.” അതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31, 2017 ആണ്.

പൊതു ക്ഷേമ പരിപാടിയായ RNTCP ന്റെ കീഴില്‍ ക്ഷയ രോഗികള്‍ക്ക് സാമ്പത്തിക സഹായവും സ്വകാര്യ ആരോഗ്യ പരിപാലകരേയും ചികില്‍സാ സഹായികളേയും നല്‍കുന്നു. എന്നിരുന്നാലും മിക്കവര്‍ക്കും ഈ ഗുണങ്ങളെക്കുറിച്ച് അറിവുള്ളവരല്ല.

സാമൂഹ്യ ക്ഷേമ പരിപാടികളില്‍ 12-അക്ക ആധാര്‍ നമ്പര്‍ നിര്‍ബന്ധിതമാക്കാന്‍ പാടില്ല എന്ന് സുപ്രീം കോടതി മാര്‍ച്ചിലെ ഉത്തരവില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് 11, 2015 ല്‍ കോടതി വീണ്ടും അത് ആവര്‍ത്തിച്ചു. പാചകവാതക സബ്സിഡി വിതരണത്തിനും Mahatma Gandhi National Rural Employment Guarantee Act (MGNREGA) ഉം Employment Pension Scheme ഉം ഉള്‍പ്പടെയുള്ള പൊതുവിതരണ സംവിധാനത്തിനും ആധാര്‍ ഉപയോഗിക്കുന്നതിനെ ആ ഉത്തരവ് തടഞ്ഞു.

കുടിയേറ്റ കുടുംബങ്ങളിലാണ് കൂടുതല്‍ ക്ഷയരോഗികളും. അവര്‍ക്ക് അതിജീവനം എന്നത് വലിയ ഒരു വെല്ലുവിളിയാണ്. അവര്‍ക്ക് ആധാര്‍ കാര്‍ഡ് പോലുള്ള രേഖകള്‍ തയ്യാറാക്കാനുള്ള വിഭവങ്ങളോ അറിവോ ഇല്ല. ക്ഷയരോഗ ചികില്‍സ സാര്‍‍വ്വത്രിക, നേരത്തെയുള്ള രോഗം കണ്ടെത്തലും നിരന്തരമായ ചികില്‍സാ പൂര്‍ത്തിയാക്കല്‍ തുടങ്ങിയവ നല്‍കുന്ന സര്‍ക്കാരിന്റെ RNTCP പരിപാടി ഈ വിജ്ഞാപനത്തോടെ ആധാരുള്ളവരും ഇല്ലാത്തവരും എന്ന വിവേചനം കാണിക്കുന്നു.

ഈ ഭീകര രോഗത്തിന്റെ ഏറ്റവും വലിയ ഇരയാണ് ഇന്‍ഡ്യ. Global TB 2016 റിപ്പോര്‍ട്ട് പ്രകാരം ഓരോ വര്‍ഷവും 48 ലക്ഷം പുതിയ ക്ഷയരോഗികള്‍ ഇവിടെയുണ്ടാകുന്നു. അത് മാത്രമല്ല അത് മരുന്നിനെ പ്രതിരോധിക്കുന്ന ക്ഷയത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. 2025ഓടെ ക്ഷയരോഗം രാജ്യത്ത് നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

— സ്രോതസ്സ് downtoearth.org.in by Kundan Pandey

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s