ഡിജിറ്റല്‍ സ്വരാജിന്റെ പാഠങ്ങള്‍

ബ്രിട്ടീഷ് ഭരണത്തിന്റെ ചൂഷണാത്മകമായ സാമ്പത്തികശാസ്ത്രവും സാങ്കേതികവിദ്യയും നേരിട്ടപ്പോള്‍ മോഹന്‍ദാസ് ഗാന്ധി നൂതനമായ ഉത്തരങ്ങള്‍ അതിനായി കണ്ടെത്തി. അമിത വില ചാര്‍ത്തിയ ഇംഗ്ലണ്ടില്‍ നിന്നുള്ള മില്ല് തുണിക്ക് പകരം അദ്ദേഹം ഖാദിയെ തിരിച്ചുകൊണ്ടുവന്നു. ചര്‍ക്ക വെറും ഒരു ബിംബമുണ്ടാക്കുന്ന ഒരു അടവല്ല. സാങ്കേതികവിദ്യയുടേയും സാമ്പത്തിക ശാസ്ത്രത്തിന്റേയും വ്യവസ്ഥകള്‍ ഗാന്ധി പുനക്രമീകരിക്കുകയാണ്.

ബൌദ്ധിക സ്വത്തവകാശത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സമീപനം വ്യത്യസ്ഥമല്ല. അദ്ദേഹത്തിന്റെ ഉല്‍കൃഷ്‌ടകര്‍മ്മം ആയിരുന്ന ഹിന്ദ് സ്വരാജ് പകര്‍പ്പകാശത്തില്‍ നിന്ന് മുക്തമായിരുന്നു. “ഞാന്‍ ഒരിക്കലും എന്റെ എഴുത്തിന് പകര്‍പ്പവകാശം എടുത്തിട്ടില്ല. പ്രലോഭിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ എനിക്ക് കിട്ടിയിട്ടുണ്ട് … എന്നിരുന്നാലും ഞാന്‍ exclusive ആകാന്‍ മുതിരുന്നില്ല … തിരുത്താന്‍ എനിക്ക് അനുമതിയുള്ള ജേണലുകളിലെ എന്റെ എഴുത്ത് പൊതു സ്വത്താണ്. പകര്‍പ്പവകാശം എന്നത് പ്രകൃതിദത്തമായ ഒന്നല്ല. അത് ഒരു ആധുനിക സ്ഥാപനമാണ്. ഒരു പരിധിവരെ ചിലപ്പോള്‍ അത് അഭികാമ്യമായതാണ്,” അദ്ദേഹം മാര്‍ച്ച് 1926 ന് എഴുതി. “എന്റെ ലേഖനങ്ങള്‍ക്ക് പകര്‍പ്പവകാശം വെക്കാന്‍ എന്റെ മനസ് സമ്മതിക്കുന്നില്ല,” ജൂണ്‍ 1940 ല്‍ അദ്ദേഹം പറഞ്ഞു.

നാല് വര്‍ഷം കഴിഞ്ഞ് അദ്ദേഹം നയം മാറ്റി. തന്റെ എഴുത്തിന്റെ എല്ലാ അവകാശങ്ങളും Navjivan Trust ന് കൊടുത്തു. “വളരെ കാലത്തെ ചിന്തകള്‍ക്ക് ശേഷം എന്റെ എഴുത്തുമായി ബന്ധപ്പെട്ട് ഒരു ട്രസ്റ്റിനെ ഞാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു ട്രസ്റ്റ് വേണമെന്നുള്ള ടോള്‍സ്റ്റോയിയുടെ രചനകളുടെ തെറ്റായ ഉപയോഗം ഞാന്‍ കണ്ടു. ആ കുഴപ്പം മറികടക്കാനായി, പകര്‍പ്പവകാശം, അതായത് ഒരാളുടെ രചനകളില്‍ നിന്ന് നേടുന്ന വ്യക്തിപരമായ നേട്ടം, അതിനെക്കുറിച്ചുള്ള വെറുപ്പ് ഞാന്‍ മാറ്റിവെക്കുകയാണ്. പ്രസാധകര്‍ ലാഭം നേടുന്നത്, തെറ്റായി വ്യാഖ്യാനിക്കുന്നത്, തെറ്റായ പ്രതിനിധാനം ചെയ്യുന്നത് ഒക്കെ തടയുകയും കൂടിയാണ് ലക്ഷ്യം.”

താന്‍ അംഗീകരിക്കാത്ത സാമ്പത്തിക ശാസ്ത്രത്തെ അട്ടിമറിക്കാനായി ഗാന്ധി പകര്‍പ്പവകാശ നിയമവുമായി ബന്ധപ്പെടുകുയും. അതില്‍ അദ്ദേഹം തന്റെ ഹൃദയത്തോട് ചേര്‍ത്തുവെച്ച മൂല്യങ്ങള്‍ നിറക്കുകയും ചെയ്തു എന്ന് ‘Gandhi and Copyright Pragmatism’ എന്ന 2013 ലെ ഒരു ലേഖനത്തില്‍ ഒരു അമേരിക്കന്‍ നിയമ പ്രൊഫസര്‍ എഴുതുകയുണ്ടായി. കമ്പോള അടിസ്ഥാനമായുള്ള ചൂഷണത്തെ ഇല്ലാതാക്കാന്‍ തന്റെ ജീവിതത്തിന്റെ ശേഷകാലത്ത് അദ്ദേഹം പകര്‍പ്പവകാശ നിയമം ഉപയോഗിച്ചു. പകര്‍പ്പവകാശ നിയമം ഉപയോഗിച്ചു് സ്വതന്ത്ര ലൈസന്‍സിങ്, Creative Commons Project ഒക്കെ 21ആം നൂറ്റാണ്ടില്‍ ചെയ്യുന്നത് പല രീതിയിലും പകര്‍പ്പവകാശത്തെക്കുറിച്ചുള്ള ഗാന്ധിയുടെ സമീപനം ആണ്,” എന്ന് University of Pennsylvania Law School ലെ Shyamkrishna Balganesh പറയുന്നു.

ഇനി റിച്ചാള്‍ഡ് സ്റ്റാള്‍മാന്റെ ജീവിതവും പ്രവര്‍ത്തിയും പരിശോധിക്കുക. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപനകനായ അദ്ദേഹമാണ് ‘പകര്‍പ്പുപേക്ഷ’ എന്ന ആശയത്തിന്റെ തുടക്കക്കാരന്‍. “ഈ ലോകത്തെ എന്തെങ്കിലും നേടിയെടുക്കാന്‍ idealism മാത്രം പോരാ. ആ ലക്ഷ്യം നേടിയെടുക്കാനുള്ള പ്രായോഗിക രീതികൂടി നിങ്ങള്‍ വികസിപ്പിച്ചെടുക്കണം. വേറൊരു രീതിയില്‍ പറഞ്ഞാല്‍ നിങ്ങള്‍ പ്രായോഗികമാകണം,” എന്ന് അദ്ദേഹം പറയുന്നു. സ്വതന്ത്ര ഓണ്‍ലൈന്‍ സര്‍വ്വവിജ്ഞാന കോശം, വിക്കിപീഡിയ, എന്ന ആശയത്തിന് വേണ്ടി ആദ്യം വാദിച്ചത് അദ്ദേഹമാണ്. വിക്കിപീഡിയ നിയന്ത്രിക്കുന്നത് Creative Commons ലൈസന്‍സുമൂലമാണ്.

ധാരാളം സോഫ്റ്റ്‌വെയര്‍ ഭീമന്‍മാരും അവരുടെ സ്രോതസ് കോഡില്‍ അവരുടെ ഉപഭോക്താക്കള്‍ക്ക് നിയന്ത്രണം കൊടുക്കുന്നില്ല. അവര്‍ കുത്തക ഉടമസ്ഥതാവകാശമാണ് നടപ്പാക്കുന്നത്. സ്റ്റാള്‍മന്‍ ഇതിനെ എഞ്ജിന്‍ തുറക്കാന്‍ കഴിയാത്ത കാര്‍ ഉടമസ്ഥരുമായി താരതമ്യം ചെയ്യുന്നു. എന്നിട്ടും അത്തരം കമ്പനികള്‍ ഗാന്ധിയേയും തങ്ങളുടെ പരസ്യത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഏര്‍ക്കുക ആപ്പിളിന്റെ ‘Think Different’ പരസ്യം.

ഗാന്ധിയും സ്റ്റാള്‍മാനും നല്ല താരതമ്യമാണ്. രണ്ടുപേരും പൊതു ബോധമുള്ള വ്യക്തികളാണ്, ആദ്യത്തേതും വിധ്വംസകമായതുമാണ്(subversive). അവരുടെ സ്വന്തം വഴികളില്‍ അവര്‍ വിചിത്രന്‍മാരും(Freaks) ആണ്. വഴിയൊരുക്കുന്നവരും (pioneers) ആണ്. രണ്ടുപേരും തങ്ങള്‍ എതിര്‍ക്കുന്ന കാര്യങ്ങളോട് പ്രായോഗികമായ പ്രതികരണം നടത്തുന്നതിനായി റാഡിക്കല്‍ പുനര്‍ചിന്ത നടത്തുന്നവരാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന് വളരേധികം ഗാന്ധിയുമായി സാമ്യമുണ്ടെന്ന് സ്റ്റാള്‍മന്‍ പറയുന്നു.

ഡിജിറ്റല്‍ ലോകത്തെ ഒരു അരികിലെ വിഷയം ആണോ ഈ പ്രസ്ഥാനം? അതിലുമപ്പുറം. മെയ് 2015 ന് ഇന്‍ഡ്യ സര്‍ക്കാര്‍ അവരുടെ e-governance നയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വളരെ സാവധാനമാണ് ഈ നയം സ്വീകരിക്കുന്നതെങ്കിലും അതിന് സ്വതന്ത്ര സോഫ്റ്റ്‌വെയറിനോട് ശക്തമായ ചായ്‌വുണ്ട്. ഇന്നത്തെ ലോകത്തില്‍ സോഫ്റ്റ്‌വെയര്‍ എന്നത് നിങ്ങളുടെ ഫോണിന് വേണ്ടിയുള്ള OS തെരഞ്ഞെടുക്കുന്നത് മാത്രമല്ല. അത് ദൈനംദിനമുള്ള സര്‍ക്കാര്‍ ജോലി മുതല്‍ ഡാറ്റാ മാനേജ്മെന്റും ദേശീയ സുരക്ഷാ കാര്യങ്ങളും ഒക്കെ വരും.

സര്‍ക്കാര്‍ ഒരു പടി മുന്നോട്ട് പോകുമ്പോള്‍ സാമൂഹിക സംഘടനകള്‍ വളരെ പിറകിലാണ്. ഇന്‍ഡ്യയുടെ ചെറുതും എന്നാല്‍ ഊര്‍ജ്ജസ്വലരുമായ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിന് സ്വാതന്ത്ര്യ സമരമുള്‍പ്പടെയുള്ള അതിന്റെ സാംസ്കാരിക പാരമ്പര്യം കിട്ടിയിട്ടില്ല. വിശാലമായ സാമൂഹ്യ സഹകരണത്തിന് ഗാന്ധിയന്‍ സ്ഥാപനങ്ങള്‍ പോലും നിര്‍ജ്ജീവമായി നിലകൊള്ളുന്നു. ചെറുപ്പക്കാരെ ഗാന്ധിയന്‍ മൂല്യങ്ങളുമായി ബന്ധപ്പെടുത്തുണം എന്ന ആഹ്വാനം പോലും വാചാടോപമായി. സാമ്പത്തിക ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടേയും പുതിയ അതിര്‍ത്തി ആയി ഒരു സഹപ്രവര്‍ത്തനവും ഇല്ല. വ്യവസ്ഥകളുമായി പുനര്‍ കൂടിയാലോചനയും ഇല്ല, പ്രായോഗികത്വം ഇല്ല. ഡിജിറ്റല്‍ വിടവിന്റെ സാംസ്കാരിക പതിപ്പ് എന്ന് വിളിക്കാം അതിനെ. ഇന്‍ഡ്യന്‍ ഭാഷാ കമ്പ്യൂട്ടിങ്ങിന്റെ നിരാശാജനകമായ അവസ്ഥയുടെ ഒരു കാരണം ഇതാണ്. [എനിക്കങ്ങനെ തോന്നുന്നില്ല. ഇന്‍ഡ്യന്‍ ഭാഷാ കമ്പ്യൂട്ടിങ്ങ് മെച്ചപ്പെട്ട രീതിയിലാണ് നടക്കുന്നത്.]

2019 ല്‍ 150 ആം വാര്‍ഷികം ആചരിക്കുന്ന ഗാന്ധിയെക്കുറിച്ച് പുതിയൊരു താല്‍പ്പര്യം വളരുന്നുണ്ട്. ഗാന്ധി ജയന്തി ചടങ്ങായ “ഗാന്ധി നമ്മുടെ കാലത്ത് എത്രമാത്രം പ്രസക്തമാണ്?” എന്നതിനെക്കുറിച്ചുള്ള അക്ഷീണമായ ചര്‍ച്ചയാണ് അതിന്റെ ഒരു ഭാഗം. അതിന്റെ ഉത്തരം കണ്ടെത്താന്‍ നമുക്ക് നമ്മുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്ക് അപ്പുറം പോകേണ്ട കാര്യമില്ല. നാം ഒരു നിമിഷം നിന്ന്, സാങ്കേതികവിദ്യയുടെ സാമ്പത്തികശാസ്ത്രംവും രാഷ്ട്രീയംവും പരിശോധിച്ചാല്‍ അതിന്റെ പ്രാധാന്യം മനസിലാക്കും. താങ്കള്‍ എത്രമാത്രം ഗൌരവമുള്ള അന്വേഷകനാണ്?

— സ്രോതസ്സ് timesofindia.indiatimes.com By Invitation-Sopan Joshi


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s