2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് കാരണമായ അപകടകരമായ ഭവനവായ്പാ securities ന് കൊടുത്ത ratings ന്റെ പേരില്‍ അമേരിക്കന്‍ ഫെഡറല്‍, സംസ്ഥാന അധികാരികളുമായി Moody’s Corp ഒത്തുതീര്‍പ്പിലെത്തി. ഒത്തുതീര്‍പ്പിനായി $86.4 കോടി ഡോളര്‍ അടച്ചുകൊള്ളാമെന്ന് അവര്‍ സമ്മതിച്ചു എന്ന് U.S. Department of Justice പറഞ്ഞു. ഈ credit rating agency നീതിന്യായ വകുപ്പുമായും 21 സംസ്ഥാനങ്ങളുമായും District of Columbia യുമായും ഒത്തുതീര്‍പ്പിലാകുകയായിരുന്നു. മഹാസാമ്പത്തിക തകര്‍ച്ചക്ക് ശേഷമുണ്ടായ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിക്ക് ഈ സ്ഥാപനം പങ്കുവഹിച്ചു എന്നാണ് വകുപ്പ് വിശേഷിപ്പിച്ചത്.
S&P Globalന്റെ Standard & Poor ഇതുപോലുള്ള ഒരു കരാര്‍ പ്രകാരം 2015 ല്‍ $137.5 കോടി ഡോളര്‍ അടച്ചിരുന്നു. Standard and Poor’s ആണ് ലോകത്തിലെ ഏറ്റവും വലിയ ratings സ്ഥാപനം. മൂഡീസ് തൊട്ടുപിറകിലുണ്ട്. നീതിന്യായ വകുപ്പിന് $43.75 കോടി ഡോളറും ബാക്കി $42.63 കോടി ഡോളര്‍ സംസ്ഥാനങ്ങള്‍ക്കും വാഷിങ്ടണ്‍ ഡിസിക്കും കൊടുക്കുമെന്ന് മൂഡീസ് പറഞ്ഞു.
ഫെഡറല്‍ കേസ് എടുക്കാതെയാണ് Justice Department അന്വേഷണം നടത്തിയത്. Standard & Poor’s ന്റെ കാര്യത്തില്‍ അമേരിക്ക $500 കോടി ഡോളറിന്റെ വഞ്ചനാ കേസ് കൊടുത്തതിന് ശേഷമാണ് ഒത്തുതീര്‍പ്പിലെത്തിയത്.
സ്വതന്ത്രയവും വസ്തുനിഷ്ടതയുമുള്ള സ്ഥാപനമെന്ന അവകാശവാദത്തിനപ്പുറം മൂഡീസിന്റെ ratings നെ അവരുടെ ഫീസ് വാങ്ങാനുള്ള താല്‍പ്പര്യം സ്വാധീനിച്ചതായി Connecticut ന്റെ കേസ് പറയന്നത്. വിഷമയമായ ഭവനവായ്പാ securities നെ മൂഡീസ് അറിഞ്ഞുകൊണ്ടാണ് അമിതമായി വീര്‍പ്പിച്ച് കാണിച്ചത് എന്നും കേസ് ആരോപിക്കുന്നു.
— സ്രോതസ്സ് cnbc.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.