ബ്രിട്ടണിലെ പബ്ബ്, ക്ലബ്, ബാര്‍, ഹോട്ടല്‍ എന്നിവടങ്ങളില്‍ സിഗററ്റ് നിരോധിച്ചിട്ട് പത്ത് വര്‍ഷമായി. Cancer Research UK ല്‍ നിന്നുള്ള പുതിയ കണക്ക് പ്രകാരം പുകവലിക്കാരുടെ എണ്ണം 2007 ല്‍ നിരോധനം കൊണ്ടുവരുന്നതിനേക്കാള്‍ 19 ലക്ഷം കുറഞ്ഞു. പുകവലി ഇന്ന് ഏറ്റവും കുറഞ്ഞ തോതിലാണ് അവിടെ. കഴിഞ്ഞ ദശാബ്ദത്തെ അപേക്ഷിച്ച് പൊതുജനാരോഗ്യത്തില്‍ വലിയ സ്വാധീനമാണ് Smokefree നിയമങ്ങള്‍ വഹിച്ചത്. ഇപ്പോള്‍ ബ്രിട്ടനില്‍ പ്രായപൂര്‍ത്തിയായ 8,300,000 പുകവലിക്കാരും അവശേഷിക്കുന്നുണ്ട്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.