വെറും 5 പേര്‍ക്ക് ലോക ജനസംഖ്യയുടെ പകുതി ആളുകളേക്കാള്‍ സമ്പത്തുണ്ട്

[താങ്കളുടെ യുക്തി അനുസരിച്ച് ഏത് തരത്തിലുള്ള വ്യവസ്ഥയാണിത്? ജനാധിപത്യമോ, മുതലാളിത്തമോ, സോഷ്യലിസമോ, നാടുവാഴിത്തമോ, അടിമത്തമോ?]

കഴിഞ്ഞ വര്‍ഷം അത് 8 പുരുഷന്‍മാരായിരുന്നു, അത് പിന്നീട് 6 ആയി, ഇപ്പോള്‍ അത് 5 ന് അടുത്തായി.

അമേരിക്കക്കാര്‍ ട്രമ്പില്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ അതി സമ്പന്നര്‍ തങ്ങളുടെ സമ്പത്തുമായി നിയമത്തിന്റെ പിടിയില്‍ പെടാതെ രക്ഷപെടുന്നു. അസമത്വത്തിന്റെ പ്ലേഗ് വ്യാപിക്കുന്നു. 2016 ലെ ഡാറ്റയുടെ വിശകലനം അനുസരിച്ച് ലോക ജനസംഖ്യയുടെ ഏറ്റവും ദരിദ്രരായ 5 deciles ന് മൊത്തം $41000 കോടി ഡോളര്‍ സമ്പത്തുണ്ട്. 08/06/17 ലെ കണക്ക് പ്രകാരം ലോകത്തെ ഏറ്റവും സമ്പന്നരായ 5 പുരുഷന്‍മാര്‍ക്ക് $40000 കോടി ഡോളര്‍ സമ്പത്തുണ്ട്. അതായത് അവരിലെ ശരാശരി ഒരു പുരുഷന് 75 കോടി ആളുകളുടെ ഉടമയാണ്.

ലോകത്തിന്റെ സമ്പത്തിന്റെ വലിയ ഒരു ഭാഗം വളരെ കുറവ് ആളുകളുകള്‍ക്ക് സ്വന്തമാക്കാന്‍ നാം എന്തുകൊണ്ട് അനുവദിക്കുന്നു?

അതി സമ്പന്നരില്‍ കൂടുതല്‍ പേരും അമേരിക്കക്കാരാണ്. നാം അമേരിക്കന്‍ ജനങ്ങളാണ് ഇന്റര്‍നെറ്റ് നിര്‍മ്മിച്ചത്, Artificial Intelligence വികസിപ്പിച്ചെടുത്തത്, വലിയ ഗതാഗത infrastructure നിര്‍മ്മിച്ചു, എന്നിട്ടും നാം കുറച്ച് വ്യക്തികള്‍ക്ക് എല്ലാ കീര്‍ത്തിയും, ശതകോടിക്കണക്കിന് ഡോളര്‍ പണവും നല്‍കി.

നിയന്ത്രണം വിട്ട സാമ്പത്തിക വിടവിനെ പിന്‍താങ്ങുന്നവര്‍ അത് സാരമില്ല എന്ന് ശഠിക്കുന്നു. കാരണം അമേരിക്ക ഒരു ‘meritocracy’ ആണ്. യോഗ്യത(merit) ഉള്ളവരുടെ ആധിപത്യം. അതില്‍ അതിസമ്പന്നര്‍ അവര്‍ക്കുള്ളതെല്ലാം സമ്പാദിച്ചതാണ്(‘earned’). അവര്‍ വാറന്‍ ബഫറ്റിന്റെ വാക്കുകള്‍ heed: “അമേരിക്കന്‍ സമ്പദ്‍വ്യവസ്ഥയുടെ ജീനിയസ് എന്നത്, meritocracy യിലുള്ള നമ്മുടെ ഊന്നലും കമ്പോള വ്യവസ്ഥയും നിയമ വാഴ്ച(rule of law ) എന്നിവ രക്ഷകര്‍ത്താക്കളേക്കാള്‍ മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ പുതിയ തലമുറകളെ സഹായിച്ചതാണ്”.

എന്നാല്‍ ഇത് meritocracy അല്ല. രക്ഷകര്‍ത്താക്കളേക്കാള്‍ ഒരിക്കലും മെച്ചപ്പെട്ട രീതിയിലല്ല അവരുടെ കുട്ടികള്‍ ജീവിക്കുന്നത്. സാമ്പത്തിക മാന്ദ്യം കഴിഞ്ഞ് 8 വര്‍ഷത്തില്‍ Wilshire Total Market കണക്ക് മൂന്നിരട്ടിയായി. $8 ട്രില്യണില്‍ നിന്ന് $25 ട്രില്യണിലെത്തി. അതിന്റെ വലിയെ ഒരു ഭാഗം അമേരിക്കയിലെ അതിസമ്പന്നരിലേക്കാണ് എത്തിയത്. 2016 ല്‍ മാത്രം അതി സമ്പന്നരായ 1% അമേരിക്കയിലെ സമ്പന്നര്‍ $4 ട്രില്യണ്‍ സമ്പത്ത് രാജ്യത്ത് നിന്ന് കൈക്കലാക്കി. അതില്‍ പകുതിയും ($1.94 trillion) വന്നത് രാജ്യത്തെ ദരിദ്രരായ 90% ല്‍ നിന്നാണ് – മദ്ധ്യ, താഴ്ന്ന വര്‍ഗ്ഗങ്ങളില്‍ നിന്ന്. മദ്ധ്യ, താഴ്ന്ന വര്‍ഗ്ഗങ്ങളുടെ വീടുകളില്‍ നിന്ന് $17,000 ഡോളര്‍ വീതം അതി സമ്പന്നരിലേക്ക് പോയി.

ഇത് meritocracy ആണോ?‍ ബില്‍ ഗേറ്റ്സ്, മാര്‍ക്ക് സക്കര്‍ബക്ക്, ജെഫ് ബേസോസ് ഒന്നും ചെയ്തിട്ടില്ല. എല്ലാ ആധുനിക അമേരിക്കന്‍ സാങ്കേതികവിദ്യകളും തുടങ്ങിയതും, അത് തുടരുന്നതും അമേരിക്കയിലെ ജനങ്ങളുടെ നികുതി പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങളും സബ്സിഡി വാങ്ങുന്ന കോര്‍പ്പറേറ്റുകളുമാണ്.

എങ്ങനെ ജീവിക്കണമെന്ന് യോഗ്യതയില്ലാത്ത സമ്പന്നരായ ആളുകള്‍ നമ്മോട് പറയുന്നത് നാം എന്തിന് അനുവദിച്ച് കൊടുക്കുന്നു? പ്രത്യേകിച്ച് ബില്‍ ഗേറ്റ്സ്!

1975 ല്‍ 20 വയസ് പ്രായമുള്ളപ്പോള്‍ ബില്‍ ഗേറ്റ്സ് സ്കൂളിലെ സുഹൃത്ത് പോള്‍ അലനുമായി(Paul Allen) ചേര്‍ന്ന് മൈക്രോസോഫ്റ്റ് സ്ഥാപിച്ചു. ആ സമയത്ത് ഗാരി കില്‍ഡാല്‍ (Gary Kildall) ന്റെ CP/M ആയിരുന്നു industry standard. ബില്‍ ഗേറ്റ്സിന്റെ കമ്പനിയുടെ അതായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാല്‍ കില്‍ഡാല്‍ ഒരു കണ്ടുപിടുത്തകാരനായിരുന്നു, ബിസിനസുകാരനല്ലായിരുന്നു. IBM അവരുടെ പുതിയ IBM PC ക്ക് വേണ്ടിയുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിന് വേണ്ടി വന്നപ്പോള്‍ കില്‍ഡാല്‍ കാട്ടിയ അലംഭാവവും വൈകലും മെയിന്‍ ഫ്രെയിം കമ്പനിയെ ബില്‍ ഗേറ്റ്സിലേക്ക് അടുപ്പിക്കുകയാണുണ്ടായത്. പുതിയതായി സ്ഥാപിച്ച കമ്പനിക്ക് IBM ന്റെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും നിറവേറ്റാനാകാത്തപ്പോള്‍ ഗേറ്റ്സും അലനും അവസരം മുന്നില്‍ കണ്ട് മറ്റൊരു പ്രാദേശിക കമ്പനിയുടെ OS വിലക്ക് വാങ്ങി. അത് കില്‍ഡാലിന്റെ CP/M അടിസ്ഥാനമായുള്ളതായിരുന്നു. കില്‍ഡാല്‍ കേസിന് പോകാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ അന്ന് സോഫ്റ്റ്‌വെയറിന് മേലുള്ള ബൌദ്ധിക സ്വത്തവകാശ നിയമങ്ങള്‍ സ്ഥാപിതമായിരുന്നില്ല. ഏറ്റെടുക്കപ്പെട്ട ഒരു നിര്‍മ്മാതാവായിരുന്നു Kildall.

അതുകൊണ്ട് ബില്‍ ഗേറ്റ്സ് മറ്റുള്ളവരില്‍ നിന്ന് എടുത്താണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ വലിയ സമ്പത്തും meritocracy ഉം ഒരു ഇതിഹാസം ആയതിനാല്‍ ധാരാളം ആളുകള്‍ മര്‍മ്മപ്രധാനമായ രംഗങ്ങളില്‍ മനുഷ്യന് ആവശ്യമായ പരിഹാരം കണ്ടെത്താന്‍ അദ്ദേഹത്തെ ആശ്രയിക്കുന്നു. ഉദാഹരണത്തിന് വിദ്യാഭ്യാസം, ആഗോള ആഹാരോത്പാദനം തുടങ്ങയിയ രംഗങ്ങളില്‍.

— ഗേറ്റ്സ് വിദ്യാഭ്യാസത്തെക്കുറിച്ച്: കുട്ടികളുടെ ജീവശാസ്ത്രപരമായ പ്രതികരണങ്ങള്‍ അളക്കാനായി galvanic skin response monitors നെ അദ്ദേഹം പ്രചരിപ്പിക്കുന്നു. കഴിവ് കണക്കാക്കാനായി അദ്ധ്യാപകരെ വീഡിയോ റിക്കോഡ് ചെയ്യുന്നു. സ്കൂളിനെക്കുറച്ച് അദ്ദേഹം പറഞ്ഞത് ഇതാണ്, “സ്കൂള്‍ സംവിധാനത്തിന്റെ അധികാരം മേയര്‍ ആയിരിക്കുന്ന നഗരങ്ങളില്‍ ആണ് ഏറ്റവും നല്ല ഫലം കിട്ടുന്നത്. അവിടെ നിങ്ങള്‍ക്ക് ഒരു ഉദ്യോഗസ്ഥനേയുള്ളു. സ്കൂള്‍ ബോര്‍ഡ് ശക്തവും അല്ല.”

— ഗേറ്റ്സ് ആഫ്രിക്കയെക്കുറിച്ച്: നിക്ഷേപങ്ങളും Monsanto, Cargill, Merck എന്നിവരുമായി കരാറുകളും ആയി ഗേറ്റ്സ് വ്യക്തമാക്കുന്നത്, തന്നെത്താനെ സഹായിക്കാനാകാത്ത ദരിദ്ര രാജ്യങ്ങളുടെ കോര്‍പ്പറേറ്റ് നിയന്ത്രണത്തിനോടുള്ള അദ്ദേഹത്തിന്റെ മുന്‍ഗണന ആണ്. ഗേറ്റ്സിന് അതൊരു പ്രശ്നമല്ല, “2035 ഓടെ ലോകത്ത് ഒരു ദരിദ്ര രാജ്യവും ഉണ്ടാകില്ല” എന്നാണ് അദ്ദേഹം പറയുന്നത്.

വാറന്‍ ബഫറ്റ്: തന്നില്‍ നിന്ന് ഉയര്‍ന്ന നിരക്ക് നികുതി ഈടാക്കണമെന്ന് ആവശ്യപ്പെടുന്നു (സ്വന്തം കമ്പനികളില്‍ നിന്ന് നികുതി പിരിക്കാത്തടത്തോളം കാലം)

സമ്പന്നരില്‍ നിന്ന് ഉയര്‍ന്ന നികുതിയും യുക്തമായ എസ്റ്റേറ്റ് നികുതിയും ഈടാക്കണമെന്ന് വാറന്‍ ബഫറ്റ് വാദിക്കുന്നു. എന്നാല്‍ അയാളുടെ കമ്പനി Berkshire Hathaway “hypothetical തുക” നികുതിയായി ‘അടക്കുകയും’ അതേ സമയം ശരിക്കുള്ള $7700 കോടി ഡോളര്‍ നികുതി ഒഴുവാക്കുകയും ചെയ്യുന്നു.

ജെഫ് ബേസോസ്: രണ്ട് വര്‍ഷം കൊണ്ട് $5000 കോടി ഡോളര്‍ നേടി, നികുതിക്കെതിരെ അതിന്റെ അവസാനം വരെ യുദ്ധം ചെയ്യുന്നു.

2015 ന്റെ അവസാനം മുതല്‍ ജെഫ് ബേസോസ് (Jeff Bezos) $5000 കോടി ഡോളര്‍ ശേഖരിച്ചു. അത് 50 ലക്ഷം അമേരിക്കക്കാരെ സേവിക്കുന്ന U.S. housing budget നേക്കാള്‍ കൂടുതലാണ്. ഇന്റെര്‍നെറ്റില്‍ നിന്നാണ് ബേസോസ് കൂടുതല്‍ ലാഭവും നേടിയത്. ധാരാളം ആളുകളുടെ നികുതി പണത്താല്‍ നിര്‍മ്മിച്ച infrastructure ആണ് ഇന്റെര്‍നെറ്റ്. അയാള്‍ നികുതി സ്വര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുകയും വന്‍വിലകൊടുത്ത് സര്‍ക്കാരില്‍ സ്വാധീക്കല്‍ നടത്തി സ്വന്തം കമ്പനിയുടെ നികുതി ഒഴുവാക്കുകയും ചെയ്യുന്നു.

മാര്‍ക്ക് സക്കര്‍ബര്‍ഗ് (ലോകത്തെ ആറാമത്തെ സമ്പന്നന്‍, അമേരിക്കയിലെ നാലാമത്തെ സമ്പന്നന്‍)

Harvard വെച്ച് സക്കര്‍ബര്‍ഗ് തന്റെ സാമൂഹ്യ ശൃംഖല വികസിപ്പിക്കുന്ന സമയത്ത്, Columbia University യിലെ വിദ്യാര്‍ത്ഥികളായ Adam Goldberg ഉം Wayne Ting ഉം ആദ്യ തരം ഫേസ്‌ബുക്കിനേക്കാള്‍ മികച്ച Campus Network എന്നൊരു സംവിധാനം വികസിപ്പിച്ചിരുന്നു. എന്നാല്‍ സക്കര്‍ബര്‍ഗിന് Harvard പേരും കൂടുതല്‍ സാമ്പത്തിക പിന്‍തുണയുമുണ്ടായി. competitors ന്റെ കമ്പ്യൂട്ടറുകളില്‍ ഹാക്ക് ചെയ്ത് അവരുടെ ഡാറ്റ നശിപ്പിക്കുകയും ചെയ്തു എന്ന ആരോപണവും സക്കര്‍ബക്കിനെതിരെയുണ്ട്.

ഇപ്പോള്‍ അയാളുടെ ശതകോടികള്‍ കൊണ്ട് ഒരു ‘charitable’ സ്ഥാപനം നിര്‍മ്മിച്ചിരിക്കുകയാണ്. അത് നികുതി ഒഴുവാക്കിയ ഒരു limited liability company ആണ്. ഒരു നികുതി പോലും കൊടുക്കാതെ രാഷ്ട്രീയ സംഭാവനകളും ആസ്തികള്‍ വില്‍ക്കുന്നതിനും അത് അയാളെ സ്വതന്ത്രമാക്കാക്കുന്നു.

ചെറുപ്പക്കാരനായ സക്കര്‍ബര്‍ഗിന് എല്ലാ കാര്യങ്ങളും ശരിയായി വന്നു. പ്രസിഡന്റായിട്ടില്ല എന്നതൊഴിച്ചാല്‍ അയാള്‍ക്ക് ഒന്നും ഇല്ലാത്തതായില്ല.

പരോപകാരതല്‍പ്പരതയുടെ തെറ്റായ വാഗ്ദാനങ്ങള്‍

മിക്ക അതിസമ്പന്നരും അവരുടെ സമ്പത്ത് പരോപകാരതല്‍പ്പരതാ കാര്യങ്ങള്‍ക്ക് വേണ്ടി കൊടുക്കും എന്നാണ് പ്രതിജ്ഞയെടുത്തിട്ടുള്ളത്. അവര്‍ ആ വാഗ്ദാനം നിറവേറ്റിയാല്‍ അത് വളരെ മാഹാത്മ്യമുള്ളതാണ്. എന്നാല്‍ അതല്ല കാര്യം.

അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ എല്ലാവരും അവരുടെ സമ്പത്ത് നേടിയത് നമ്മുടെ ആധുനിക സാങ്കേതികവിദ്യയുടെ അടിത്തറയിലെ ഗവേഷണവും കണ്ടുപിടുത്തങ്ങളും infrastructure ഉം കൊണ്ടാണ്. ആ കടം സ്വീകരിച്ചുകൊണ്ടും തങ്ങളുടെ വലിയ ഭാഗ്യം കൊണ്ടും, കുറച്ച് വ്യക്തികളില്‍ നിന്നല്ല പകരം സമൂഹത്തില്‍ നിന്നാണ് അവര്‍ അവരുടെ വിജയം നേടിയത്. ആ സമ്പത്തിന്റെ ശരിയായ ഉപയോഗം ഒരു വ്യക്തിയുടെ തീരുമാനത്തിലാകരുത്. ദേശീയ വാര്‍ഷിക സമ്പത്തിന്റെ വലിയ ഒരു ഭാഗം വിദ്യാഭ്യാസം, വീട്, ആരോഗ്യ ഗവേഷണം, infrastructure എന്നിവയിലാണ് ചിലവാക്കണം. ഒരു പകുതി നൂറ്റാണ്ടിലെ കഠിനാധ്വാനം കൊണ്ടും ഉത്പാദനക്ഷമത കൊണ്ടും അമേരിക്കക്കാരും അവരുടെ മാതാപിതാക്കളും, അവരുടെ പിതാമഹന്മാരും നേടിയതാണ് അത്.

— സ്രോതസ്സ് commondreams.org by Paul Buchheit


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s