പ്യുര്‍ട്ടോ റിക്കോ(Puerto Rico)യുടെ വായ്പാ പ്രശ്നത്തെ കുറിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ Puerto Rico യിലെ അമേരിക്കന്‍ സൈനിക കേന്ദ്രം വീണ്ടും തുറക്കണമെന്ന നിര്‍ദ്ദേശം കഴിഞ്ഞ ആഴ്ച, Oklahoma Senator Jim Inhofe മുന്നോട്ട് വെച്ചു. ദശാബ്ദങ്ങളായി പ്യുര്‍ട്ടോ റിക്കോ അമേരിക്കന്‍ സൈനിക താവളങ്ങളുടെ കൂട്ടമാണ്. അവിടെ നേവി ബോംബിടല്‍ പരിശീലനം, യുദ്ധപരിശീലനം, പഴയ ആയുധങ്ങള്‍ പുറന്തള്ളല്‍, പരിസ്ഥിതി നാശം, നാപ്പാം വര്‍ഷം തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്തുവരുന്നു. അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കെതിരെ സമരം ചെയ്തതിന് Rep. Luis Gutiérrez (D-IL) നെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Rep. Luis Gutiérrez സംസാരിക്കുന്നു:
കഴിഞ്ഞ പ്രാവശ്യം ഫെഡറല്‍ മജിസ്രേറ്റ് എനിക്ക് ഒരു വര്‍ഷം നിരീക്ഷണഘട്ടം(probation) നല്‍കിയപ്പോള്‍, Vieques ല്‍ ഞാന്‍ ഇനിയും സമരം നടത്തിയാല്‍, അവിടുത്തെ ഫെഡറല്‍ ഭൂമിയില്‍ അതിക്രമിച്ച് കടന്നാല്‍ എന്നെ ജയിലിലേക്ക് അയക്കും എന്ന് അവര്‍ക്ക് വ്യക്തതയുണ്ടായിരുന്നു. Vieques ലെ ബോംബിടലിനെതിരെ ആയിരക്കണക്കിന് ആളുകളോടൊപ്പം ഞാന്‍ ഇനിയും സമരം നടത്തും. ആ യുദ്ധത്തില്‍ ഞങ്ങള്‍ ജയിച്ചു. അവര്‍ക്ക് വേണമെങ്കില്‍ ഫ്ലോറിഡയില്‍ ബോംബിട്ടോട്ടെ. ജോര്‍ജ്ജിയയുടെ തീരത്ത് വേണമെങ്കില്‍ ബോംബിട്ടോളൂ. അവര്‍ക്ക് അത്തരം ധാരാളം സ്ഥലങ്ങളില്‍ ബോംബിടാം. എന്നാല്‍ എന്താണ് സെനറ്റര്‍മാര്‍ പറയുന്നത്? “ഓ, ഇല്ല. ഓക്ലഹോമയില്‍ ബോംബിടേണ്ട. പകരം പാവം പ്യുര്‍ട്ടോ റിക്കോക്കാരെ ബോംബിട്ടോളൂ. കാരണം അതാണ് ബോംബിടാന്‍ നമുക്കുള്ള ഏറ്റവും നല്ല സ്ഥലം.”
നമുക്ക് അത് ചെയ്യാനാവും. കാരണം എന്റെ അച്ഛന്‍ എന്നോട് 1950 ല്‍ പറഞ്ഞതാണ്. പ്യുര്‍ട്ടോ റിക്കോ അമേരിക്കയുടെ കോളനിയാണ്. Smith Act പ്രകാരം അദ്ദേഹത്തെ ജയിലില്‍ അടച്ചിട്ടുണ്ട്. പ്യുര്‍ട്ടോ റിക്കോയില്‍ അതിനെ La Ley de la Mordaza എന്നാണ് വിളിക്കുന്നത്. അമേരിക്കന്‍ ഭരണഘടനയുടെ territorial clause ഉപയോഗിച്ചാണ് ഇന്ന് അമേരിക്ക പ്യുര്‍ട്ടോ റിക്കോയെ ഭരിക്കുന്നത്. എന്താണ് അതിന്റെ അര്‍ത്ഥമെന്ന് അറിയാമോ? പ്യുര്‍ട്ടോ റിക്കോയെ അമേരിക്ക ഒരു വസ്തുവായി (property) കൈവശം വെച്ചിരിക്കുന്നു. അമേരിക്കയുടെ ഭാഗമായല്ല കണക്കാക്കുന്നത്. കോണ്‍ഗ്രസിന് പ്യുര്‍ട്ടോ റിക്കോയിലെ ജനങ്ങളുടെ മേല്‍ വലിയ അധികാരമുണ്ട്. ഇവിടെ ഞാന്‍ പറയും: ഇത് ജോര്‍ജ്ജ് രാജാവ് III നെ പോലെ തോന്നിപ്പിക്കുന്നു, Inhofe. ജോര്‍ജ്ജ് രാജാവ് അമേരിക്കയുടെ കോണ്‍ഗ്രസ് കണ്ടാല്‍ ഇങ്ങനെ പറയും, “ദൈവമേ, ഞാനൊരു ഏകാധിപതിയെന്നായിരുന്നു കരുതിയിരുന്നത്. 13 കോളനികളെ അടിച്ചമര്‍ത്തിയ നിഷ്ടൂരനായി എന്നെ കരുതി. എന്നാല്‍ നിങ്ങളുണ്ടല്ലോ ഞാന്‍ ചെയ്തതിനേക്കാള്‍ എത്രയോ അധികം ചെയ്യുന്നു.” ഇല്ല, നാം കോളനിവാഴ്ചക്കെതിരെ സമരം ചെയ്തു. പ്യുര്‍ട്ടോ റിക്കോക്ക് വേണ്ടി ഇനി അതേ യുദ്ധം നമുക്കിനിയും നടത്തി അതിനെ മോചിപ്പിക്കണം.
_____
Luis Gutierrez
Democratic congressmember from Illinois. He is the chair of the Immigration Task Force of the Congressional Hispanic Caucus.
— source democracynow.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.