തേനീച്ചകളുടെ മേല്‍ അടിക്കുന്ന neonicotinoid കീടനാശിനികള്‍ അടുത്ത കാലത്ത് വാര്‍ത്തയാകുകയുണ്ടായി. ലാബില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത് അവ ദോഷകരമാണെന്നാണ്. പുറസ്ഥലത്തെ പഠനങ്ങള്‍ അത്രക്ക് വ്യക്തമല്ലായിരുനനു. ഇപ്പോഴത്തെ ആ വിവരങ്ങളോടൊപ്പം Journal of Apicultural Research ല്‍ പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ട് കൂടുതല്‍ ഫലങ്ങളിലേക്ക് ശ്രദ്ധ കൊടുക്കുന്നതാണ്. തേനീച്ചകളുടെ സാമൂഹ്യ സ്വഭാവത്തേയും പഠിക്കാനുള്ള കഴിവിനേയും ഈ രാസവസ്തുക്കള്‍ ബാധിക്കുന്നു എന്നാണ് അത് പറയുന്നത്.
thiacloprid കഴിക്കുന്ന തേനീച്ചക്ക് അവയുടെ സാമൂഹ്യ ഇടപെടലുകളില്‍ കുറവ് വരുന്നു. ഭക്ഷണം തേടിപ്പോകുന്ന തേനീച്ച ഉയര്‍ന്ന തോതിലുള്ള കീടനാശിനിയേറ്റാല്‍ മറ്റ് തേനീച്ചകളെ താന്‍ കണ്ടെത്തിയ ഭക്ഷണ സ്രോതസ്സിനെക്കുറിച്ചുള്ള വിവരം പങ്കുവെക്കുന്നില്ല എന്നാണ് പഠനം കണ്ടെത്തിയത്. എന്നാല്‍ അവ ഭക്ഷണം സംഘത്തിലെ മറ്റുള്ളവരുമായി കൂടുതല്‍ പങ്കുവെക്കുന്നുണ്ട്. അത് വിഷം കലര്‍ന്ന ആഹാരത്തെ dilution ചെയ്യുന്നു. അതായത് thiacloprid സാമൂഹ്യ ശൃംഖല ഘടനയെ ബാധിക്കുന്നതിനോടൊപ്പം ഭക്ഷണം പങ്കുവെക്കുന്നത് വഴി അത് കോളനിയില്‍ രോഗങ്ങള്‍ പടരുന്നതിനും വലിയ പങ്ക് വഹിക്കുന്നു.
— സ്രോതസ്സ് alphagalileo.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.