മുമ്പ് Reckitt Benckiser എന്ന് അറിയപ്പെട്ടിരുന്ന, ആയിരക്കണക്കിന് വീട്ടുല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ RB നികുതി വെട്ടിപ്പ് നടത്തുന്നു എന്ന് Oxfam പുറത്തുവിട്ട റിപ്പോര്‍ട്ട്. 2012 ല്‍ പ്രസിദ്ധമായ നികുതി സ്വര്‍ഗ്ഗങ്ങളായ നെതര്‍ലാന്‍ഡ്സ്, ദുബായ്, സിംഗപ്പൂര്‍ എന്നിവടങ്ങളില്‍ ഈ കമ്പനി ‘hubs’ രൂപീകരിച്ചു. ഇതി വഴി RBയുടെ ഫലപ്രദമായ നികുതി വലിയ രീതിയില്‍ കുറക്കാനായി. 2011 ല്‍ 26.5% ആയിരുന്നത് 2015 ല്‍ 21% ഉം 2016 ല്‍ 23% ഉം ആയി കുറച്ചു. Oxfam കണക്കാക്കിയതനുസരിച്ച് 2014 – 2016 കാലത്ത് RB അവരുടെ മൊത്തം നികുതിയില്‍ £20 കോടി പൌണ്ട് കുറച്ചു. ഹോളണ്ടില്‍ ‘hub’ രൂപീകരിച്ചതിന് ശേഷം ഈ കമ്പനിയുടെ യൂറോപ്പിലെ ശാഖകളുടെ ലാഭത്തില്‍ തകര്‍ച്ചയി എന്ന കാര്യമാണ് Oxfam ശേഖരിച്ച വിവരങ്ങളെ താല്‍പ്പര്യമുള്ള ഒരു കാര്യം. ലാഭം മാറ്റുന്ന പരിപാടി ഈ കമ്പനി ചെയ്യുന്നു എന്ന് വ്യക്തമാക്കുന്നതാണ് അത്.
— സ്രോതസ്സ് taxjustice.net, policy-practice.oxfam.org.uk
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.