റിയാദിന്റെ കൂറിന് വേണ്ടി ഒബാമ ക്ലസ്റ്റര്‍ ആയുധങ്ങള്‍ കച്ചവടം ചെയ്യുകയാണോ?

സൌദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ ഒബാമ Gulf Cooperation Council ന്റെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇറാന്‍ ആണവ കരാര്‍, ഭീകരാക്രമണത്തില്‍ സൌദി അറേബ്യയുടെ പങ്ക് വ്യക്തമാക്കുന്നു എന്ന വിശ്വസിക്കപ്പെടുന്ന 9/11 റിപ്പോര്‍ട്ടിലെ (മറച്ച് വെക്കുന്ന)28 താളുകള്‍ പുറത്തുവിടണം എന്ന ചില ജനപ്രതിനിധികളുടെ ആവശ്യം എന്നീ കാര്യങ്ങള്‍ക്ക് ശേഷം രണ്ട് സഖ്യ കക്ഷികളുടേയും വലിഞ്ഞു മുറുകിയ ബന്ധത്തിന്റെ സമയത്താണ് ഈ സന്ദര്‍ശനം നടക്കുന്നത്. സൌദിയുടെ നേതൃത്വത്തിലുള്ള സംഘം യെമനില്‍ ആക്രമണം നടത്തുന്ന അവസരത്തില്‍ അവരുമായി ആയുധ വ്യാപരത്തിലേര്‍പ്പെടെരുതെന്ന് ചില ജനപ്രതിനിധികളും ആവശ്യപ്പെടുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ സൌദിയുടെ ബോംബിങ്ങ് തുടങ്ങിയതിന് ശേഷം 3,000 ല്‍ അധികം സാധാരണജനം മരിച്ചു എന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

9/11 ആക്രമണത്തില്‍ സൌദി സര്‍ക്കാരിന്റെ പങ്കിന്റെ പേരില്‍ ആ ആക്രമണത്തിന്റെ ഇരകള്‍ സൌദിക്കെതിരെ കേസിന് പോകാന്‍ അമേരിക്ക അനുവദിച്ചാല്‍ തങ്ങളുടെ $75000 കോടി ഡോളറിന്റെ U.S. Treasury securities വില്‍ക്കും എന്ന് സൌദിയറേബ്യ ഭീഷണിപ്പെടുത്തുന്നു. ഒബാമ സര്‍ക്കാര്‍ ആ നിയമം സഭയില്‍ പാസാകാതിരിക്കാനായി സ്വാധീനം നടത്തുകയുണ്ടായി.

William Hartung സംസാരിക്കുന്നു:

കഴിഞ്ഞ വര്‍ഷം മേയില്‍ Camp David ല്‍ വെച്ച് അദ്ദേഹം GCC നേതാക്കളെ കണ്ടതിന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് സൌദി അറേബ്യക്ക്, ശേഷം അദ്ദേഹം $3300 കോടി ഡോളറിന്റെ ആയുധ വില്‍പ്പനക്കാണ് അംഗീകാരം കൊടുത്തത് എന്നത് എന്നെ അത്ഭുതപ്പെടുത്തിയ കാര്യം. ആ സമയത്ത് സൌദി ക്ലസ്റ്റര്‍ ബോംബുകളുപയോഗിച്ച് യെമനില്‍ നിഷ്ഠൂരമായ ബോംബിടല്‍ നടത്തിവരികയായിരുന്നു. കുറഞ്ഞത് 3,200 സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവും. അതുകൊണ്ട് ഇത് ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച കാര്യം എന്താണെന്ന് മനസിലാവുന്നില്ല. ആയുധ വിതരണം എത്രമാത്രം കുറക്കുന്ന കാര്യത്തില്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയ കാര്യം എന്തെന്നും അറിയില്ല. ഇറാനെക്കുറിച്ച് സൌദിക്ക് വീണ്ടും ഉറപ്പ് നല്‍കുന്നതിന്റെ പേരില്‍ അവര്‍ യെമനിലെ സൌദിയുടെ കൊലപാതകങ്ങളെ അനുവദിച്ചുകൊടുക്കുകയാണ്.

ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പോലെ ഒബാമ സര്‍ക്കാരിന് കീഴില്‍ സൌദിയുമായി കൂടുതല്‍ ആയുധ കരാര്‍ നടപ്പാക്കിയിരിക്കുകയാണ്. അത് മുഴുവന്‍ gamut ആണ്. യുദ്ധക്കപ്പല്‍, മിസൈല്‍ പ്രതിരോധ സംവിധാനം, യുദ്ധവിമാനം, ആക്രമണ ഹെലികോപ്റ്റര്‍, തോക്കുകള്‍, ബോംബുകള്‍, മിസൈലുകള്‍ തുടങ്ങി എല്ലാ arsenal ഉം. അതിന് മുകളില്‍ സൌദികള്‍ക്ക് ലക്ഷ്യം വെക്കാനുള്ള വിവരങ്ങളും നല്‍കുന്നു. വിമാനങ്ങള്‍ക്ക് ഇന്ധനം നിറച്ചുകൊടുക്കുന്നു. അതുകൊണ്ട് അവര്‍ സംഘര്‍ഷത്തിന്റെ നടുവില്‍ തന്നെ നില്‍ക്കുകയാണ്. ഇതിന് ചില കാരണങ്ങളുണ്ടെന്ന് എനിക്ക് തോന്നുന്നു. ഇറാനെക്കുറിച്ച് സൌദിക്ക് നല്‍കുന്ന വീണ്ടുമുള്ള ഉറപ്പാണ് ഒന്ന്. മറ്റൊന്ന് അടിയിലുള്ള എണ്ണ രാഷ്ട്രീയമാണ്. Boeing, Lockheed Martin പോലെ ധാരാളം ആയുധ കരാറുകാര്‍ക്ക് ഗുണകരമാണ് എന്നത് വേറൊരു കാര്യം.

അവര്‍ ശ്രദ്ധ മാറ്റുകയാണ്. സൌദികള്‍ സാധാരണ ജനത്തെ സംരക്ഷിക്കാനുള്ള ശ്രമം നടത്തുന്നു എന്നകാര്യം അവര്‍ക്ക് പോലും വ്യക്തമല്ല. ആയുധം കൃത്യതയുണ്ടോ ഇല്ലയോ എന്നതിനുപരി നിങ്ങള്‍ സാധാരണ ജനത്തെ ലക്ഷ്യം വെക്കുന്നുവെങ്കില്‍ നിങ്ങള്‍ യുദ്ധക്കുറ്റം നടത്തുകയാണ്. എന്താണ് നടക്കുന്നതിനെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ ഒരു സ്വതന്ത്ര അന്വേഷണത്തെ അമേരിക്കയുടെ തന്ത്രപരമായ പിന്‍തുണയോടെ സൌദി തടഞ്ഞിട്ടുണ്ട്. സാദാ ജനത്തിന്റെ അത്യാഹിതത്തില്‍ ഒരു ഫലമുണ്ടാക്കണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ടെങ്ക്ല്‍ ആയുധ ഒഴുക്ക് നിര്‍ത്തിവെച്ചാല്‍ മതി. സ്വതന്ത്ര അന്വേഷണത്തിന് നിര്‍ബന്ധിച്ചാല്‍ മതി. കൂടുതല്‍ സൂഷ്മതയുള്ള ആയുധം എന്ന വാദം ഈ പ്രശ്നം പരിഹരിച്ചോളും എന്ന് പറയുന്നത് നിഷ്ഠുരമായത് മാത്രമല്ല മനസ്സാക്ഷിക്ക് വിരുദ്ധമായതാണ്.

ഈ ഭരണ വ്യവസ്ഥയെ ആയുധമണിയിക്കുന്നതിന് അമേരിക്കക്ക് ഒരു കാര്യവുമില്ല. അവരുടെ ആഭ്യന്തര രാഷ്ടീയത്തിന്റെ പേരിലായാലും യെമനില്‍ അവര്‍ ചെയ്യുന്ന കാര്യത്തിലായാലും അവര്‍ക്ക് ഉപകാരം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. വേറെ ഏതൊരു രാജ്യവും ഇത് ചെയ്താല്‍ അവരെ ഉടന്‍ തന്നെ നീചരായി ചിത്രീകരിക്കും. അമേരിക്കന്‍ സര്‍ക്കാര്‍ അതാണ് ചെയ്യേണ്ടത്.
________________
William Hartung
senior adviser to the Security Assistance Monitor. He is also the director of the Arms and Security Project at the Center for International Policy. Hartung’s latest book is called Prophets of War: Lockheed Martin and the Making of the Military-Industrial Complex. His article for The New York Times is headlined “Obama Shouldn’t Trade Cluster Bombs for Saudi Arabia’s Friendship.”

— സ്രോതസ്സ് democracynow.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )