ഗൂഗിളിന്റെ പുതിയ അള്‍ഗോരിതം ഇടതുപക്ഷ, പുരോഗമന, യുദ്ധവിരുദ്ധ വെബ് സൈറ്റുകളുടെ ലഭ്യത നിയന്ത്രിക്കുന്നു

ഉപയോക്താക്കള്‍ക്ക് “fake news” കിട്ടാതിരിക്കാനുള്ള പദ്ധതി ഇന്റര്‍നെറ്റ് കുത്തകയായ ഗൂഗിള്‍ പ്രഖ്യാപിച്ചതിന് ശേഷം ഇടതുപക്ഷ, പുരോഗമന, യുദ്ധവിരുദ്ധ, ജനാധിപത്യ അവകാശ സംഘടനകളുടെ വെബ് സൈറ്റുകളിലേക്കുളിലേക്കുള്ള ഗൂഗിളില്‍ നിന്നുള്ള ഗതാഗതം ഗണ്യമായി കുറഞ്ഞിരിക്കുന്നു. “conspiracy theories”, “fake news” പോലെ “low-quality” വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് കിട്ടാതിരിക്കാനാണ് ഏപ്രില്‍ 25, 2017 ന് മുതല്‍ തങ്ങളുടെ തെരയല്‍ സേവനത്തില്‍ മാറ്റങ്ങള്‍ വരുത്തി എന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചത്.

വ്യവസ്ഥാപിത മാധ്യമങ്ങളായ New York Times, Washington Post പോലെയുള്ള മാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്ക് വിരുദ്ധമായ ബദല്‍ വെബ് സൈറ്റുകളിലേക്കുള്ള ഗതാഗതം പരിമിതപ്പെടുത്തുക എന്നതാണ് ഗൂഗിള്‍ ലക്ഷ്യമാക്കുന്നത്.

തെരയലില്‍ കൃത്രിമത്വം കാണിച്ച് തങ്ങളുടെ സ്വന്തം ഷോപ്പിങ് സേവനങ്ങളിലേക്ക് ഉപയോക്താക്കളെ വഴിതിരിച്ച് വിട്ടതിന് കഴിഞ്ഞ മാസം European Commission ഗൂഗിളിന് $270 കോടി ഡോളറിന്റെ പിഴ ശിക്ഷ വിധിച്ചിരുന്നു.

— സ്രോതസ്സ് wsws.org 2017-07-27

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ