ബ്ലാക്ക് വാട്ടര്‍ കൊലപാതക കുറ്റം അമേരിക്കയിലെ കോടതി തള്ളി

കഴിഞ്ഞ ദിവസം ഒരു അമേരിക്കന്‍ അപ്പീല്‍ കോടതി Nicholas A. Slatten നെതിരായ first-degree കൊലപാതക കുറ്റം തള്ളി. US State Department ന് വേണ്ടി പ്രവര്‍ത്തിച്ച മുമ്പത്തെ Blackwater സുരക്ഷാ പട്ടാളക്കാരിലെ നാലിലൊരാളാണ് ഇയാള്‍. ഇവര്‍ 2007 സെപ്റ്റംബറില്‍ നിരായുധരായ 14 ഇറാഖികളെ കൂട്ടക്കൊല നടത്തിയതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. 2015 ല്‍ Slatten ന് ജീവപര്യന്ത ശിക്ഷയും മറ്റ് മൂന്ന് പേര്‍ക്ക് 30 വര്‍ഷത്തെ ശിക്ഷയും വിധിച്ചിരുന്നു. മറ്റ് മൂന്ന് പേരുടെ ശിക്ഷ വീണ്ടും വിധിക്കുമെന്ന് കോടതി പറഞ്ഞു. 2014 ഒക്ടോബറില്‍ ഈ നാലുപേര്‍ക്കും first-degree കൊലപാതകത്തിനും നരഹത്യക്കും ഫെഡറല്‍ ജൂറി വിധിച്ചിരുന്നു.

സെപ്റ്റംബര്‍ 16, 2007 ന് ഒരു കാവല്‍പ്പടയുടെ ഭാഗമായിരുന്ന നാലുപേരും ബാഗ്ദാദിലെ നിസൌര്‍ സ്വകയറിലെ (Nisour Square) നാല്‍ക്കവലയില്‍ സാധാരണജനത്തിന് മേല്‍ യന്ത്രത്തോക്കുകളുപയോഗിച്ച് വെടിവെക്കുകയായിരുന്നു. ഹെലികോപ്റ്ററും ഈ വെടിവെപ്പില്‍ പങ്കെടുത്തു. കുട്ടികളുള്‍പ്പടെ മൊത്തം 14 പേര്‍ കൊലചെയ്യപ്പെട്ടു. 17 പേര്‍ക്ക് പരുക്കേറ്റു.

അതിന് ശേഷം Blackwater രണ്ട് പ്രാവശ്യം പേര് മാറ്റി. ആദ്യം Xe Services എന്നും Academi എന്നും. 2009 ല്‍ കമ്പനിയുടെ CEO എറിക് പ്രിന്‍സ്(Erik Prince) Blackwater ല്‍ നിന്ന് രാജിവെച്ച് United Arab Emirates ന്റെ സ്വകാര്യ കൂലിപ്പട്ടാളം രൂപീകരിക്കാനായി പോയി. ഇപ്പോഴത്തെ വിദ്യാഭ്യാസ സെക്രട്ടറിയായ ബെറ്റ്സി ഡിവോസിന്റെ (Betsy DeVos) സഹോദരനാണ് അയാള്‍. അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ യുദ്ധത്തില്‍ കൂലിപ്പട്ടാളക്കാരുടെ പങ്ക് വികസിപ്പിക്കാനായി അയാള്‍ ട്രമ്പ് സര്‍ക്കാരില്‍ സ്വാധീനം ചെലുത്തുകയാണ്(lobbying) ഇപ്പോള്‍.

— സ്രോതസ്സ് wsws.org, therealnews.com 2017-08-06

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ