500 വരുമാനം കുറഞ്ഞ രക്ഷകര്‍ത്താക്കളിലും അവരുടെ കൌമാരക്കാരായ കുട്ടികളിലും നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ പട്ടിണിക്കെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ Share Our Strength ന്റെ പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 325 അദ്ധ്യാപകരേയും സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാല് പേരുടെ കുടുംബത്തില്‍ പ്രതിവര്‍ഷം $45,417 ഡോളറില്‍ കുറവോ, ഔദ്യോഗിക ദാരിദ്ര രേഖയില്‍ നിന്നും 185% താഴെ വരുമാനുള്ളവരെയാണ് “താഴ്ന്ന വരുമാനക്കാര്‍” എന്ന് നിര്‍വ്വചിച്ചത്. 59% പേരും സ്കൂളില്‍ പോകുന്നത് വിശപ്പോടെയാണ്. ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യത്ത്, ഏറ്റവും കൂടുതല്‍ കോടീശ്വരന്‍മാരുള്ള രാജ്യത്ത് ആറില്‍ ഒരു കൂട്ടി പട്ടിണി അനുഭവിക്കുന്നു. ഏകദേശം 1.3 കോടി കുട്ടികളാണിത്. ഓരോ മാസത്തേക്കും വേണ്ട ആഹാരം വാങ്ങാന്‍ 48% രക്ഷകര്‍ത്താക്കള്‍ക്കും കഴിയുന്നില്ല. ആഹാരം തീരുന്നതിന് മുമ്പ് വാങ്ങാന്‍ 59% രക്ഷകര്‍ത്താക്കള്‍ക്കും കഴിയുന്നില്ല. പണമില്ലാത്തതിനാല്‍ 23% രക്ഷകര്‍ത്താക്കളും കുട്ടികളുടെ ആഹാരത്തിന് കുറവ് വരുത്തുന്നു.
— സ്രോതസ്സ് wsws.org by Patrick Martin 2017-08-09
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.