നിഷ്‌ക്രിയമായ സ്വകാര്യ കൂലിപ്പട്ടാളമായ ബ്ലാക്ക്‌വാട്ടറിന്റെ സ്ഥാപനകാനയ എറിക് പ്രിന്‍സിന്റെ നിര്‍ബന്ധത്തില്‍ അഫ്ഗാനിസ്ഥാനിലെ യുദ്ധം സ്വകാര്യവല്‍ക്കരിക്കാനുള്ള അഭൂതപൂര്‍വ്വമായ പദ്ധതി അമേരിക്ക പരിഗണിക്കുന്നു. ഈ പദ്ധതി പ്രകാരം അഫ്ഗാന്‍ സൈന്യത്തെ ഉപദേശിക്കാനായി അഫ്ഗാനിസ്ഥാനിലേക്ക് 5,500 സ്വകാര്യ കൂലിപ്പട്ടാളത്തെ അയക്കുമെന്ന് USA Today യുമായുള്ള അഭമിമുഖത്തില്‍ അയാള്‍ പറഞ്ഞു. താലിബാന്‍ കലാപകാരിക്ക് മേല്‍ നടത്തുന്ന ബോംബിടല്‍ പരിപാടിക്ക് 90 വിമാനങ്ങളോട് കൂടിയ ഒരു സ്വകാര്യ വ്യോമസേനയും രൂപീകരിക്കുന്നുണ്ട്. ഈ പദ്ധതിക്ക് പ്രതിവര്‍ഷം $1000 കോടി ഡോളര്‍ നികുതി പണം വേണ്ടിവരുമെന്ന് പ്രിന്‍സ് പറയുന്നു. ട്രമ്പ് സര്‍ക്കാരില്‍ ഇതിന് വിപരീത അഭിപ്രായമുള്ളവരുണ്ട്. ഇറാഖിലെ 17 സാധാരണക്കാരെ കൊന്ന 2007 ലെ നിസൂര്‍ സ്വകയര്‍ കൂട്ടക്കൊലയില്‍ കുറ്റവാളികളായ Blackwater കരാറുകാരുടെ ശിക്ഷ റദ്ദാക്കിയ ഈ കാലത്താണ് പുതിയ പദ്ധതി വരന്നത് എന്നത് ശ്രദ്ധേയമാണ്.
— സ്രോതസ്സ് democracynow.org 2017-08-10
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.