New South Wales കോടതിയില്‍ കേസ് നടന്നുകൊണ്ടിരുന്ന $13 കോടി ഡോളറിന്റെ നികുതി ഒഴുവാക്കല്‍ സംഘത്തിന്റെ $7 കോടി ഡോളറിന്റെ ആസ്തി അധികൃതര്‍ മരവിപ്പിച്ചു. കഴിഞ്ഞ മാസം പുറത്ത് വന്ന ഈ തട്ടിപ്പിന്റെ ഭാഗമായി 9 പേരെ അറസ്റ്റ് ചെയ്തു. അതില്‍ മുമ്പത്തെ Australian Taxation Office deputy commissioner ആയ Michael Cranston ന്റെ മകനും മകളും ഉള്‍പ്പെടുന്നു. NSW supreme court ഈ തട്ടിപ്പിന്റെ വ്യാപ്തി $14.4 കോടി ഡോളര്‍ വരെയുണ്ടെന്ന് പ്രഖ്യാപിച്ചു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.