FTAs ക്കും RCEP ക്കും എതിരെ ജനങ്ങളുടെ സമ്മേളനം

Regional Comprehensive Economic Partnership (RCEP) എന്ന് വിളിക്കുന്ന 16-രാജ്യങ്ങള്‍ ചേര്‍ന്ന സ്വതന്ത്ര വ്യാപാര കരാര്‍ Free Trade Agreement (FTA) ന്റെ 19 ആം റൌണ്ട് ചര്‍ച്ചക്കെതിരെ 2017 ജൂലൈ 22 മുതല്‍ 26 വരെ നൂറുകണക്കിനാളുകള്‍ ഹൈദരാബാദില്‍ ഒത്തുചേര്‍ന്നു

കൃഷി, സേവന, manufacturing രംഗത്തെ നിയമങ്ങളുടെ നിയന്ത്രണം കൂടുതല്‍ ലഘൂകരിക്കാന്‍ ജൂലൈ 24 മുതല്‍ 28 വരെ 500 ഇടനിലക്കാര്‍ രഹസ്യമായി ഒത്തുചേരുകയാണ്. മരുന്ന്, വിത്ത് തുടങ്ങിയവയുടെ ലഭ്യതക്ക് പരിധികൊണ്ടുവരുന്ന കര്‍ക്കശമായ ബൌദ്ധിക കുത്തകാവകാശ Intellectual Property Rights (IPR) നിബന്ധനകള്‍, കോര്‍പ്പറേറ്റുകള്‍ക്ക് സര്‍ക്കാരിനെതിരെ കേസ് കൊടുക്കാന്‍ അനുവദിക്കുന്ന നിക്ഷേപ വ്യവസ്ഥകള്‍, അസംഘടിത മേഖലക്ക് ഭീഷണിയായുള്ള ഇ-കൊമേഴ്സ് തുടങ്ങിയവയാണ് അജണ്ട.

ധാരാളം സാമൂഹിക സംഘടനകളും ജനങ്ങളുടെ സമ്മേളനത്തിനോടൊപ്പം ചേര്‍ന്നിട്ടുണ്ട്. അവര്‍ പൊതു സമ്മേളനങ്ങള്‍, പത്രസമ്മേളനങ്ങള്‍, പ്രതിഷേധിക്കാനും വിവരങ്ങള്‍ കൈമാറാനുമായുള്ള യോഗങ്ങള്‍ തുടങ്ങിയവ നടത്തി.

ജൂലൈ 24 ന് ഹൈദരാബാദില്‍ Peoples’ Resistance Forum Against FTAs and RCEP സംഘടിപ്പിച്ച റാലിയുണ്ടായിരുന്നു. RCEP ന് എതിരെ 700 പേര്‍ എത്തിച്ചേര്‍ന്നു. അതിന് ശേഷം നടന്ന പത്ര സമ്മേളനത്തില്‍ പ്രൊഫസര്‍മാര്‍, ഗവേഷകര്‍, നയ വിശകലനക്കാര്‍, പൊതുസമൂഹ വക്താക്കള്‍ തുടങ്ങിയവര്‍ മാധ്യമങ്ങളോട് സംസാരിച്ചു.

താഴെനിന്നാരംഭിക്കുന്ന പുതിയ ഒരു കൂട്ടായ്മയുടെ തുടക്കത്തെക്കുറിച്ച് ജനങ്ങളുടെ സമ്മേളനം ജൂലൈ 25 ന് പ്രസ്ഥാവനയിറക്കി.

RCEPയും സ്വതന്ത്ര വ്യാപാര കരാറുകളേയും തള്ളിക്കളയുക! ആശയം പ്രചരിപ്പിക്കുക!

RCEPയെ ക്കുറിച്ച് വായിക്കുക. അത് ആഹാരം, ഏഷ്യയിലേയും പസഫിക്കിലേയും കര്‍ഷകരേയും ബാധിക്കും.

RCEP യെക്കുറിച്ച് കൂടുതല്‍ അറിയുക. ചോര്‍ന്ന രേഖകള്‍ വായിക്കുക.

— സ്രോതസ്സ് grain.org 2017-08-10

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ