വെര്‍ജീനിയയിലെ കറുത്തവരുടെ സമൂഹത്തിന്റെ ചരിത്രപരമായ ഭൂമി കൈയ്യേറാനായുള്ള ആമസോണിന്റെ ശ്രമത്തിനെതിരെ പ്രതിഷേധം

കോര്‍പ്പറേറ്റ് ഭീമനായ ആമസോണില്‍ നിന്ന് തങ്ങളുടെ വീടുകള്‍ സംരക്ഷിക്കാന്‍ ജൂണ്‍ മുതല്‍ Carver Road ലെ താമസക്കാര്‍ സമരത്തിലാണ്. വെര്‍ജീനിയയിലെ Haymarket ല്‍ സ്ഥിതിചെയ്യുന്ന തൊഴിലാളി സമൂഹം ആണത്. eminent domain laws ഉപയോഗിച്ച് Carver Road സമൂഹത്തിന്റെ ഭൂമി പിടിച്ചടക്കാന്‍ കോര്‍പ്പറേറ്റുകള്‍ ശ്രമിക്കുകയാണ്. 19 ആം നൂറ്റാണ്ടില്‍ സ്വതന്ത്രരാക്കപ്പെട്ട അടിമകളുടെ പിന്‍മുറക്കാരാണ് അവിടെ താമസിക്കുന്നത്. ആമസോണിന്റെ ഇന്റര്‍നെറ്റ് ഡാറ്റാ സെന്ററിലേക്ക് വൈദ്യുതി ലൈന്‍ വലിക്കാന്‍ വേണ്ടിയാണ് ഈ ശ്രമം.

ശനിയാഴ്ച തദ്ദേശവാസികളും സമൂഹത്തെിലെ അംഗങ്ങളും ഡാറ്റാ സെന്റര്‍ പണി നടക്കുന്ന സ്ഥലത്തേക്ക് “Power to the people, not Bezos!”, “NSA, CIA, go away!” തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ജാഥ നടത്തി.

— സ്രോതസ്സ് wsws.org 2017-08-22

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ