ഇന്‍ഡ്യയിലെ 60% ആരോഗ്യ സ്ഥാപനങ്ങളും കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ഒരു ഗവേഷണ പേപ്പറുപോലും പ്രസിദ്ധീകരിച്ചില്ല എന്ന് ആരോഗ്യ രംഗത്തെ ഗവേഷണത്തിന്റെ ഗുണമേന്മയെക്കുറിച്ചുള്ള ആദ്യത്തെ പഠനം കണ്ടെത്തി. 2005 – 2014 കാലത്തെ ബാക്കിയുള്ള 40% ഗവേഷണ ഫലങ്ങളും വന്നത് ഏറ്റവും മുകളിലുള്ള 25 ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നാണ്.
കേരളത്തിലും കര്‍ണാടകയിലുമാണ് ഏറ്റവും കൂടുതല്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളുള്ളത്. അതിലെ 90% കോളേജുകളും ഒരു പേപ്പറു പോലും പ്രസിദ്ധീകരിക്കാത്തവയാണ്.
Journal for Current Medicine Research and Practice ല്‍ ആണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്.
സര്‍ക്കാരിന്റേയും സ്വകാര്യസംരംഭങ്ങളുടേയും കീഴില്‍ ഇന്‍ഡ്യയില്‍ 579 ആരോഗ്യ വിദ്യാലയങ്ങളുണ്ട്. അതില്‍ 316 എണ്ണം Medical Council of India (MCI)ന്റേയും 263 എണ്ണം National Board of Examinations (NBE) ന്റേയും കീഴിലാണ്. 2005 – 2014 കാലത്തെ അവരുടെ ഗവേഷണ ഫലം 101,034 പേപ്പറുകായിരുന്നു. അതായത് പ്രതിവര്‍ഷം 14.5 പേപ്പറുകള്‍.
എന്നാല്‍ ആ പത്ത് വര്‍ഷ കാലയളവില്‍ 332 (57.3%) സ്ഥാപനങ്ങളും ഒരൊറ്റ പേപ്പറ് പോലും പ്രസിദ്ധീകരിക്കാത്തവയായാരിന്നു എന്ന് ഈ പ്രബന്ധം എഴുതിയവരില്‍ ഒരാളായ Dr. Samiran Nundy പറയുന്നു. അദ്ദേഹം Sir Ganga Ram Hospital ലെ Gastroenterology & Liver Transplant വകുപ്പ് തലവനാണ്.
ഏറ്റവും മുകളിലുള്ള സ്ഥാപനങ്ങള്‍, ഡല്‍ഹിയിലെ All-India Institute of Medical sciences (AIIMS), ചാണ്ഢീഗഡിലെ Postgraduate Institute of Medical Education and Research (PGIMER), വെല്ലൂരിലെ Christian Medical College (CMC), ലക്നൌവിലെ Sanjay Gandhi Postgraduate Institute of Medical Sciences (SGPGIMS), ലക്നൌവിലെ King George Medical College (KGMC) എന്നിവയാണ്. മുകളിലത്തെ 25 സ്ഥാപനങ്ങളില്‍ നിന്നുള്ള ഗവേഷണ ഫലം 41,256 ആണ്. മൊത്തം ഗവേഷണ പേപ്പറുകളുടെ 40% വരും ഇത്.
ഇന്‍ഡ്യയിലെ ആരോഗ്യ വിദ്യാഭ്യാസത്തെ മൊത്തത്തില്‍ അഴിച്ച് പണിയണം എന്നാണ് ഈ പ്രബന്ധം എഴുതിയവര്‍ ആവശ്യപ്പെടുന്നത്. ആരോഗ്യ വിദ്യാഭ്യാസം ഒരു ബിസിനസായി മാറി എന്നാണ് ഇതില്‍ നിന്നും മനസിലാവുന്ന കാര്യം.
ലാഭമുണ്ടാക്കുന്ന പ്രവര്‍ത്തിയല്ലാത്തതിനാല്‍ ഗവേഷണത്തിന് ഒരു താല്‍പ്പര്യവും ഈ സ്ഥാപനങ്ങള്‍ക്കില്ല.
ഗവേഷണം നടത്തുന്നതോ പ്രസിദ്ധീകരിക്കുന്നതോ ഒരു പ്രചോദനവും നല്‍കാത്തതാണ് അതിന്റെ പ്രധാന കാരണം. മിക്ക രാജ്യങ്ങളിലും ഗവേഷണത്തിന്റെ ഫലം ആണ് സ്ഥാനക്കയറ്റിന് ആധാരമാകുന്നത്. എന്നാല്‍ ഇന്‍ഡ്യയില്‍ അത് സീനിയോറിറ്റിയാണ്. അതും രാഷ്ട്രീയ, ഉദ്യോഗസ്ഥ ‘ബന്ധങ്ങളാല്‍’ സ്വാധീനിക്കല്‍ അനുഭവിക്കുന്നതാണ്. ഇതെല്ലാം മിക്ക വിദ്യാര്‍ത്ഥികളേയും ഗവേഷണ പ്രൊജക്റ്റ് ചെയ്യുന്നതില്‍ നിന്ന് തടയുന്നു.
— സ്രോതസ്സ് thehindu.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.