ക്യാന്‍സര്‍ ബന്ധമുള്ള ഒരു രാസവസ്തുവിന്റെ സുരക്ഷിതമായ പൊതു ഉപയോഗത്തെക്കുറിച്ചുള്ള EU റിപ്പോര്‍ട്ടിലെ European food safety authority (Efsa) അടിസ്ഥാനമായ നിര്‍ദ്ദേശം എടുത്തിരിക്കുന്നത് മൊണ്‍സാന്റോ നടത്തിയ പഠനത്തില്‍ നിന്ന് പകര്‍ത്തിയാണ് എന്ന് Guardian പുറത്തുപറഞ്ഞു. പ്രതിവര്‍ഷം $475കോടി ഡോളറിന്റെ (£3.5bn) വരുമാനമുള്ള മൊണ്‍സാന്റോയുടെ RoundUp കളനാശിനിയുടെ പ്രധാന ഘടകം Glyphosate ആണ്. അത് യൂറോപ്യന്‍രാജ്യങ്ങളെ ഭിന്നതയിലാഴ്ത്തിയിരിക്കുന്നു. അവസാന തീരുമാനം നവംബറില്‍ പ്രതീക്ഷിക്കാം.
Efsa യുടെ അഭിപ്രായത്തിലാവും തീരുമാനം ഉണ്ടാകുക. അത് 2015 ല്‍ പ്രസിദ്ധപ്പെടുത്തിയ 4,300-താളുള്ള renewal assessment report (RAR) ന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ആ പ്രബന്ധത്തിലെ ഡസന്‍കണക്കിന് താളുകള്‍, വ്യാവസായം രൂപീകരിച്ച Glyphosate Task Force (GTF) ല്‍ മൊണ്‍സാന്റോ സമര്‍പ്പിച്ച അപേക്ഷയുടെ അതേ പകര്‍പ്പാണ്.
— സ്രോതസ്സ് theguardian.com 2017-09-16
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.