കഴിഞ്ഞ മാര്‍ച്ചില്‍ സുരക്ഷാ പിഴവ് കാരണം ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി എന്ന് credit monitoring company ആയ Equifax സമ്മതിച്ചിരുന്നു. ഈ ചോര്‍ച്ച ഈ മാസം മുമ്പ് റിപ്പോര്‍ട്ട് ചെയ്ത 14.3 കോടിയാളുകളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവുമായി ബന്ധമില്ലാത്തതാണ്. പുതിയ ചോര്‍ച്ചയില്‍ ജോലിക്കാരുടെ നികുതി രേഖകളാണുള്‍പ്പെട്ടിരിക്കുന്നത്. വ്യക്തിത്വ മോഷ്ടാക്കള്‍ കള്ള നികുതി റിട്ടേണ്‍സ് കൊടുത്ത് നികുതി റീഫണ്ട് മോഷ്ടിക്കാതിരിക്കാന്‍ ആളുകള്‍ റിട്ടേണ്‍സ് ഫയല്‍ വേഗം ചെയ്യാന്‍ തിരക്കാണ്. ഡാറ്റാ ചോര്‍ച്ചയുണ്ടായാല്‍ Equifax കൊടുക്കേണ്ട നഷ്ടപരിഹാരം പരിമിതപ്പെടുത്താനായി കഴിഞ്ഞ വര്‍ഷം $11 ലക്ഷം ഡോളറും ഈ വര്‍ഷം $5 ലക്ഷം ഡോളറും സര്‍ക്കാരിനെ സ്വാധീനിക്കാന്‍ Equifax ചിലവാക്കി എന്ന് പൊതു രേഖകള്‍ പറയുന്നു.
— സ്രോതസ്സ് democracynow.org 2017-09-21
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.