മന്ത്രിമാര്‍ NHS നെ നശിപ്പിക്കുകയാണ് എന്ന് സ്റ്റീഫന്‍ ഹോക്കിങ് ആരോപിക്കുന്നു. യഥാസ്ഥിതികര്‍ ഫണ്ട് കുറച്ച്, സ്വകാര്യവല്‍ക്കരണം നടപ്പാക്കി, ശമ്പളം കുറച്ച് ജോലിക്കാരെ മോശക്കാരാക്കി, ആരോഗ്യസേവനത്തെ ദുര്‍ബലപ്പെടുത്തുകയാണ്. തന്റെ ദീര്‍ഘകാലത്തെ ജീവിതവും നേട്ടങ്ങളും NHS നല്‍കിയ സേവനത്താലാണ് എന്ന് 75 വയസ് പ്രായമായ ഭൌതിക ശാസ്ത്രജ്ഞനായ അദ്ദേഹം അഭിപ്രായപ്പെട്ടു. ആ സേവനങ്ങളെ “അമേരിക്കന്‍ രീതിയിലുള്ള ഇന്‍ഷുറന്‍സ് സംവിധാന”ത്തിലേക്ക് മാറ്റുകയാണോ എന്ന് അദ്ദേഹം ഭയപ്പെടുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.