ആസ്ട്രേലിയയിലെ പുനരുത്പാദിതോര്‍ജ്ജ രംഗം ദേശീയ ഭവന ഊര്‍ജ്ജ ഉപഭോഗത്തിന് അടുത്തെത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 70% വീടുകള്‍ക്കും വേണ്ട് വൈദ്യുതി ഈ രംഗത്തിന് നല്‍കാനായി. Green Energy Markets കൊണ്ടുവന്ന ആദ്യത്തെ Australian Renewable Energy Index പ്രകാരം, 2016-17 ല്‍ നിര്‍മ്മാണത്തിലിരിക്കുന്ന പവനോര്‍ജ്ജ സൌരോര്‍ജ്ജ നിലയങ്ങള്‍ പണി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ വീടുകളുടെ 90% ത്തിനും പുനരുത്പാദിതോര്‍ജ്ജം നല്‍കാനാകും. ഒരു ദശാബ്ദം മുമ്പ് പുനരുത്പാദിതോര്‍ജ്ജം ദേശീയ വൈദ്യുതോര്‍ജ്ജ ഉത്പാദനത്തിന്റെ വെറും 7% മാത്രമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അത് 17.2% ആയി. കഴിഞ്ഞ മാസം അത് 18.8% ആയി ഉയര്‍ന്നു. ജലവൈദ്യുതിയാണ് (40%) ഏറ്റവും കൂടുതല്‍. പവനോര്‍ജ്ജോത്പാദനം 31% ഉം സൌരോര്‍ജ്ജം 18% ആണ്.
— സ്രോതസ്സ് theguardian.com 2017-08-29
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.