കുടിവെള്ളത്തില്‍ ഉയര്‍ന്ന അളവ് ഈയം കണ്ടെത്തിയ കാലത്ത് ഗര്‍ഭിണികളായ സ്ത്രീകളില്‍ കുറവ് ഗര്‍ഭാവസ്ഥകളും കൂടുതല്‍ ഭ്രൂണ മരണങ്ങളും ആണ് ഫ്ലിന്റ് നഗരത്തില്‍ ഇപ്പോള്‍ ഉണ്ടാകുന്നത് എന്ന് ഒരു പഠനം കണ്ടെത്തി. ഏപ്രില്‍ 2014 ന് ശേഷം ഫ്ലിന്റിലെ സ്ത്രീകളില്‍ ഗര്‍ഭധാരണ (Fertility) തോത് 12% ആണ് കുറഞ്ഞത്. ഗര്‍ഭസ്ഥ ശിശു മരണം 58% വര്‍ദ്ധിച്ചു. Kansas University യിലെ ആരോഗ്യ സാമ്പത്തികശാസ്ത്രജ്ഞനായ David Slusky ഉം West Virginia University യിലെ Daniel Grossman ഉം ആണ് ഈ പഠനം നടത്തിയത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.