75 കോടി ക്യാനഡ ഡോളര്‍ നഷ്ടപരിഹാരം കൊടുക്കാം എന്ന ഉറപ്പില്‍, ആദിവാസി കുട്ടികളെ അവരുടെ സ്വന്തം കുടുംബങ്ങളില്‍ നിന്ന് വേര്‍തിരിച്ച് തദ്ദേശീയരല്ലാത്തവരുടെ വീടുകളിലേക്ക് ക്യാനഡ സര്‍ക്കാര്‍ Adoption നടത്തിയതിന്റെ കേസ് ഒത്തുതീര്‍പ്പായി. 1960കള്‍ മുതല്‍ 1980കള്‍ വരെ “Sixties Scoop” എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആ പദ്ധതി പ്രകാരം 30,000 കുട്ടികളേയാണ് ബാധിച്ചത്. കേസിലെ പ്രധാന വാദിയായമൂപ്പന്‍ Marcia Brown Martel അതിലൊരാളാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.