സമൂഹങ്ങളും കമ്പനികളും തമ്മില്‍ ഉണ്ടാകുന്ന ഭൂമി തര്‍ക്കങ്ങളില്‍ 88% വും തീര്‍പ്പാകാതെ പോകുകയാണ് എന്ന് Rights and Resources Institute ന്റെ റിപ്പോര്‍ട്ട് പറയുന്നു. Indonesia, Philippines, Malaysia, Myanmar, Laos, Thailand, Cambodia, Vietnam എന്നിവിടങ്ങളിലെ 51 തര്‍ക്കങ്ങള്‍ വിശകലനം ചെയ്താണ് അവര്‍ ഈ റിപ്പോര്‍ട്ടുണ്ടാക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും ഉയര്‍ന്ന തോതാണിത്. തീര്‍പ്പാകാത്ത തര്‍ക്കങ്ങളുടെ ആഗോള തോത് 61% ആണ്. 2001 മുതലുള്ള പ്രാദേശിക, അന്തര്‍ദേശീയ തര്‍ക്കങ്ങളെ ഈ റിപ്പോര്‍ട്ടില്‍ താരതമ്യം ചെയ്യുന്നുണ്ട്. തെക്ക് കിഴക്കന്‍ ഏഷ്യയിലെ Tenure തര്‍ക്കങ്ങള്‍ ലോകത്തെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അക്രമാസക്തമാകുന്നുണ്ട്. 47% കേസുകളാണ് അക്രമാസക്തമാകുന്നത്. 18% അപമൃത്യുവിനും കാരണമാകുന്നു.
— സ്രോതസ്സ് downtoearth.org.in 2017-10-16
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.