27 സെപ്റ്റംബര്‍ 2017 ന് SOCAPALM (Société Camerounaise de Palmeraies or Cameroon society of palm plantations) യുടെ സ്ത്രീകള്‍ ഒത്ത് ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകരോട് തങ്ങള്‍ ദൈനംദിനം അനുഭവിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് പറഞ്ഞു. അതോടൊപ്പം ഫ്രഞ്ച് കമ്പനി കരാര്‍ കടപ്പാടുകള്‍ നടപ്പാക്കാതിരിക്കുന്നതും, പുരുഷന്‍മാരായ സുരക്ഷാ ജോലിക്കാര്‍ നടത്തുന്ന ലൈംഗികാക്രമണങ്ങള്‍ നടത്തുന്നതിനേയും, ഭൂമി കൈയ്യേറുന്നതിനേയും അപലപിച്ചു. RADD (Réseau des Acteurs du Développement Durable, or the Network of Actors for Sustainable Development) ന്റെ പിന്‍തുണയോടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വന്നവരാണ് ഈ സ്ത്രീകള്‍. പാം ഓയില്‍ പാടങ്ങളില്‍ അവര്‍ അനുഭവിക്കുന്ന വിഷമതകളും അവര്‍ വിശദീകരിച്ചു. ഉദാഹരണത്തിന് Dibombariയില്‍, “ആദിവാസി സമൂഹത്തെ ഭൂമി ഉള്‍പ്പടെ എല്ലാ ഭൂമിയും SOCAPALM ആവശ്യപ്പെടുന്നു. ഞങ്ങള്‍ക്ക് ശുദ്ധ ജലമില്ല. ഞങ്ങളുടെ സ്വന്തം ആഹാരം കൃഷിചെയ്യാനുള്ള സ്ഥലമില്ല. സ്ത്രീകളെ നിരന്തരം ബലാല്‍ക്കാരം ചെയ്യുന്നു. പ്രത്യേകിച്ച് കമ്പനിയുടെ സുരക്ഷാ ഭടന്‍മാര്‍”, എന്ന് SOCAPALM യുടെ ഒരു സ്ത്രീ പറയുന്നു.
— സ്രോതസ്സ് grain.org 2017-10-10
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.