അമേരിക്കയിലെ തൊഴില്‍ അപേക്ഷകരുടെ അപേക്ഷ യോഗ്യതയുള്ളതാണോ എന്ന് പരിശോധിക്കാന്‍ ഫെഡറല്‍ ഡാറ്റാ സിസ്റ്റം E-Verify ഉപയോഗിക്കുന്നു. അത് പ്രവര്‍ത്തിപ്പിക്കുന്നത് U.S. Department of Homeland Security (DHS), U.S. Citizenship and Immigration Services (USCIS), U.S. Social Security Administration (SSA) എന്നിവരാണ്. ഇതുവരെ സ്വകാര്യ കമ്പനികളിലെ ജോലിക്കാര്‍ E-Verify ചെയ്യേണ്ട കാര്യമില്ലായിരുന്നു. ചില സംസ്ഥാനങ്ങള്‍ മാത്രമാണ് അത് ഉപയോഗിക്കുന്നത്. നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍ ഡാറ്റാ സിസ്റ്റത്തിലെ സ്വകാര്യതയും കൃത്യതയേയും പ്രശ്നമായിരിക്കുന്ന അവസരത്തില്‍ E-Verify രാജ്യം മൊത്തം നിര്‍ബന്ധിതമാക്കാനുള്ള Legal Workforce Act (HR 3711) എന്നൊരു നിയമം സര്‍ക്കാര്‍ കൊണ്ടുവരുന്നു. EFF അടുത്തിടെ അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തരോടും മറ്റ് അവകാശ സംഘടനകളോടൊപ്പം ചേര്‍ന്ന് E-Verify യുടെ കുഴപ്പങ്ങള്‍ ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസിന് കത്ത് അയച്ചിട്ടുണ്ട്.
— സ്രോതസ്സ് eff.org 2017-10-22
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.