KPMG വിശുദ്ധരായി പ്രഖ്യാപിച്ച നിരീക്ഷണ ഏജന്‍സിയെ പ്രവര്‍ത്തിപ്പിക്കുന്നത്… KPMGയില്‍ നിന്ന് തന്നെയുള്ള ചങ്ങാതിമാരാണ്

HBOS ന്റെ തകര്‍ച്ച കാരണമായ KPMG തെറ്റായ കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ നിരീക്ഷണ സമിതി നിറയെ കളങ്കപ്പെട്ട അകൌണ്ടിങ് സ്ഥാപനത്തിലെ മുമ്പത്തെ ഉദ്യോഗസ്ഥരാണ്. Mail നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. വിഷലിപ്തമായ വായ്പക്കാരുടെ ഓഡിറ്റിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന കമ്മറ്റിയില്‍ കുറഞ്ഞത് മൂന്നുപേര്‍ KPMG യുടെ ഉദ്യോഗസ്ഥരായിരുന്നു. ഈ മൂന്ന് പേര്‍ക്കും കൂടി സ്ഥാപനവുമായി 65 വര്‍ഷത്തെ ബന്ധമാണുള്ളത്.

അതിന് പുറമേ, Sir Win Bischoff ആണ് ഈ നിയന്ത്രണ സംഘത്തിന്റെ തലവന്‍. HBOS നെ രക്ഷപെടുത്തിയ ബാങ്കായ Lloyds ന്റെ 2009 – 2014 കാലത്തെ തലവനായിരുന്നു അദ്ദേഹം. 2008 ല്‍ £1200 കോടി പൌണ്ടിന് HBOS നെ Lloyds വാങ്ങി. പിന്നീട് അതിനെ നിലനിര്‍ത്താന്‍ £2050 കോടി പൌണ്ട് നികുതിദായകരായ ജനങ്ങളില്‍ നിന്ന് കിട്ടി. എന്നാല്‍ തകര്‍ച്ചയുടെ മുമ്പ് 2007 ല്‍ HBOS നെക്കുറിച്ച് KPMG നടത്തിയ ഓഡിറ്റില്‍ കമ്പനി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. അതിനെക്കുറിച്ചുള്ള അന്വേഷണമാണ് ഈ ആഴ്ച Financial Reporting Council (FRC) നിര്‍ത്തിവെക്കുയായിരുന്നു. താല്‍പ്പര്യ വൈരുദ്ധ്യങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് MPമാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയുണ്ടായി. KPMGയുടെ മുമ്പത്തെ ജോലിക്കാരാരെങ്കിലും അന്വേഷണത്തില്‍ പങ്കെടുത്തോ എന്ന Mailന്റെ ചോദ്യത്തിന് FRC വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചു.

— സ്രോതസ്സ് thisismoney.co.uk 2017-09-24

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ