GoI (PMO), UIDAI & Supreme Court എന്നിവര്‍ക്ക് കൊടുക്കാനുള്ള പരാതി:
പല സേവനങ്ങള്‍ക്ക് ഒരു വ്യക്തിത്വ കാര്‍ഡ് – ആധാര്‍ – ബന്ധിപ്പിക്കണണെന്ന് ഇന്‍ഡ്യാ സര്‍ക്കാര്‍ പൌരന്‍മാരോട് ആവശ്യപ്പെടുന്നത് നിര്‍ത്തണം എന്ന് ഞാന്‍ demand. സേവനങ്ങളുമായി ബന്ധിപ്പിക്കുന്നത് രാജ്യത്തിന്റെ രഹസ്യാന്വേണത്തിന് അല്ലാതെ വേറൊരു കാര്യത്തിനുമല്ല എന്ന് ആധാറുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും എനിക്ക് മനസിലായിട്ടുണ്ട്.
2010 സെപ്റ്റംബറില്‍ ആധാര്‍ തുടങ്ങിയ കാലം മുതല്‍ ആധാര്‍ കാരണമായ പ്രശ്നങ്ങളാല്‍ പൌരന്‍മാരെ ആഹാര റേഷന്‍, വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ്, ചികില്‍സ, പെന്‍ഷന്‍ തുടങ്ങി അവശ്യ സേവനങ്ങളില്‍ നിന്ന് ഒഴുവാക്കിയിട്ടുണ്ട്. വന്‍തോതില്‍ ഡാറ്റ ശേഖരിക്കുന്നതിന്റേയും വ്യക്തിത്വ മോഷണത്തിന്റേയും വളരുന്ന ഭീതിയും ഉണ്ട്.
എനിക്ക് ഒരു വ്യക്തിത്വ നമ്പരോ കാര്‍ഡോ വേണ്ട. ഒരു വ്യക്തിത്വ കാര്‍ഡ് പല പൌര സേവനങ്ങളുമായി ബന്ധിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ആധാറില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍മാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സര്‍ക്കാര്‍ ഒരു ചോദ്യത്തിന് ഉത്തരം പറയണം: ആധാര്‍ നിര്‍ബന്ധിതമാക്കുന്ന ഏത് പുതിയ സേവനമാണ് മറ്റൊരു വ്യക്തിത്വ രേഖ ഇപ്പോള്‍ തന്നെ ആവശ്യമില്ലാത്തതായുള്ളത്?
റേഷന്‍ കിട്ടാനായി നമുക്ക് ഇപ്പോള്‍ തന്നെ റേഷന്‍കാര്‍ഡുണ്ട്. സ്കൂള്‍ സര്‍ട്ടിഫിക്കേറ്റ് പഠന പൂര്‍ത്തീകരണ വിവരം കാണിക്കുന്നു, വാഹനമോടിക്കാന്‍ ഡ്രൈവിങ് ലൈസന്‍സുണ്ട്, വിദേശത്ത് പോകുമ്പോള്‍ ദേശിയ ID ആയി പാസ്പോര്‍ട്ടുണ്ട്, നികുതി അടക്കാന്‍ PAN ഉണ്ട്, വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡുണ്ട്.
അതുകൊണ്ട് ഏത് പുതിയ സേവനത്തിന് വേണ്ടിയാണ് ആധാര്‍ എന്ന് ദയവ് ചെയ്ത് പറഞ്ഞുതരുക?
അത്തരത്തിലൊരു സേവനവും ഇല്ലാത്തതിനാല്‍ എനിക്ക് ഒറ്റ ID കാര്‍ഡ് പല സേവനങ്ങള്‍ക്ക് വേണ്ട, ഞാന്‍ ആധാറില്‍ നിന്ന് പൂര്‍ണ്ണമായും പുറത്തുപോകാന്‍ ആഗ്രഹിക്കുന്നു.
Yes, I want to sign! rethinkaadhaar.in
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.