ബാങ്ക് വായ്പ കൊടുക്കമ്പോഴാണ് പുതിയ പണം ഉണ്ടാവുന്നത് എന്ന കാര്യം അറിയാവുന്നത് 15% MPമാര്‍ക്ക് മാത്രമാണ്. ജനം വായ്പ തിരിച്ചടക്കുമ്പോള്‍ പണം ഇല്ലാതാവും. 62% പേരും ഇത് തെറ്റെന്ന് കരുതുന്നു, 23% പേര്‍ അറിയില്ല എന്ന് പറഞ്ഞു. Tory MPമാര്‍ക്ക് കുറച്ച് മെച്ചപ്പെട്ട വിവരമുണ്ട്, 19% ശരിയായി ഉത്തരം പറഞ്ഞു. ശരിയുത്തരം അറിയമായിരുന്നത് Labour MPമാരില്‍ 5% പേര്‍ക്ക് മാത്രമായിരുന്നു.
വ്യക്തികളുടെ അകൌണ്ടിലുള്ള ഇലക്ട്രോണിക് പണം ഉള്‍പ്പടെ എല്ലാ പുതിയ പണം നിര്‍മ്മിക്കുന്നതിന്റെ അധികാരം സര്‍ക്കാരിന് മാത്രമാണെന്ന തെറ്റായ വിവരമാണ് 70% MPമാരും വിശ്വസിക്കുന്നത്. ഇത് തെറ്റാണെന്ന് അറിയമായിരുന്നത് 23% പേര്‍ക്ക് മാത്രമായിരുന്നു. 6% പേര്‍ അറിയില്ല എന്ന് പറഞ്ഞു. ഈ ചോദ്യത്തിനോട് Labour മെച്ചപ്പെട്ട രീതിയില്‍ മറുപടി പറഞ്ഞു. 29% Labour MPമാര്‍ ശരിയുത്തരം പറഞ്ഞപ്പോള്‍ Tory MPമാരില്‍ 25% പേരാണ് ശരിയാക്കിയത്.
സുപ്രാധാന സേവനങ്ങള്‍ക്ക് വേണ്ട പണം നല്‍കാന്‍ ‘പണം കായ്ക്കുന്ന മാജിക് വൃക്ഷം ഇല്ല’ എന്ന് പൊതുജനത്തോട് ആത്മവിശ്വാസത്തോടെ പറയുന്ന രാഷ്ട്രീയക്കാര്‍ക്ക് പണം യഥാര്‍ത്ഥത്തില്‍ എവിടെ നിന്ന് വരുന്നു എന്ന കാര്യം അറിയില്ല.
സത്യത്തില്‍ ‘പണം കായ്ക്കുന്ന ഒരു മാജിക് വൃക്ഷം’ ഉണ്ട്. എന്നാല്‍ അത് SBI, ICICI, HDFC, Citibank, DB, HSBC തുടങ്ങിയ ദേശീയ-വിദേശീയ, സര്‍ക്കാര്‍-സ്വകാര്യ വാണിജ്യ ബാങ്കുകളുടെ കൈവശമാണുള്ളത്. അവര്‍ വായ്പ കൊടുക്കോള്‍ പണം നിര്‍മ്മിക്കപ്പെടുന്നു. ദൌര്‍ഭാഗ്യവശാല്‍, ഈ വിശേഷാധികാരം സമൂഹത്തിന് ഗുണകരമായ രീതിയിലല്ല ഉപയോഗിക്കപ്പെടുന്നത്. നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ 80% പുതിയ വായ്പകളും പോകുന്നത് ആസ്തികള്‍ക്കും സാമ്പത്തിക കമ്പോളത്തിലേക്കുമാണ്. അതിന്റെ ഫലമായി വീടുകള്‍ക്ക് താങ്ങാന്‍ പറ്റാത്ത വിലയായി, അസമത്വം വര്‍ദ്ധിച്ചു, കൂടുതല്‍ കൂടുതല്‍ ആളുകള്‍ കടത്തില്‍ മുങ്ങിത്താഴുന്നു.
— സ്രോതസ്സ് positivemoney.org by David Clarke 2017-10-28
വായ്പയുടെ പലിശ കുറച്ച് കൂടുതല്‍ ആളുകളെ കൊണ്ട് വായ്പ എടുപ്പിക്കുക എന്ന് bjp പറയുന്നതിന്റെ അര്‍ത്ഥം ഇതാണ്.
പണത്തെക്കുറിച്ച് താങ്കള്‍ക്ക് എന്ത് അറിയാം
എന്താണ് പണം നാമെല്ലാം പണം ഉപയോഗിക്കുന്നുണ്ട്. സാധനങ്ങള്‍ വാങ്ങാന്‍ നമുക്കത് വേണം. കഷ്ടപ്പെട്ടാണ് നാം അത് നേടുന്നത്. വിരമിക്കുമ്പോഴോ മഴ ദിവസത്തിലോ ഉപയോഗിക്കാനായി നാം അത് സൂക്ഷിച്ച് വെക്കുന്നു. നമ്മളെല്ലാം പണത്തെ ആശ്രയിക്കുന്നു – എന്നിട്ടും നമുക്ക് അതിനെ അറിയാത്തതെന്തുകൊണ്ടാണ്?… തുടര്‍ന്ന് വായിക്കൂ → എന്തേ ഇത്രയേറെ കടം? സാമ്പത്തിക തകര്‍ച്ചക്ക് 10 വര്‍ഷം മുമ്പ്, ബ്രിട്ടണിലെ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും മൊത്തം £48,000 കോടി പൌണ്ട് കടമായിരുന്നു ഉണ്ടായിരുന്നത്. അതിന് ശേഷം, നമ്മുടെ കടം ഇരട്ടിയിലധികം വര്‍ദ്ധിച്ചു. … Continue reading പണത്തെക്കുറിച്ച് താങ്കള്‍ക്ക് എന്ത് അറിയാം
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.