ജര്‍മ്മനിയിലെ Darmstadt ന് അടുത്തെ UNESCO World Heritage Site ആയ “Messel Pit” ല്‍ നിന്ന് പുതിയ കണ്ടുപിടുത്തം. 4.8 കോടി വര്‍ഷം പഴക്കമുള്ള ഒരു പക്ഷിയുടെ തൊലിയിലെ ഗ്രന്ഥി. അതിനകത്ത് അത്ര തന്നെ പഴക്കം വരുന്ന കൊഴുപ്പ്(Lipids). ഫോസില്‍ കശേരുമൃഗത്തില്‍ (vertebrate) നിന്ന് കണ്ടെടുത്ത ഏറ്റവും പഴയ കൊഴുപ്പാണിത്. പക്ഷി അതിന്റെ തൂവല്‍പ്പുട മിനുസപ്പെടുത്താന്‍ അത് ഉപയോഗിച്ചു. “Royal Society Proceedings B” ല്‍ ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. മൃഗങ്ങളിലെ മൃദു ഭാഗങ്ങള്‍ സംരക്ഷിക്കപ്പെട്ടതിന്റെ ഏറ്റവും അത്ഭുതകരമായ ഒരു കണ്ടുപിടുത്തമാണ് ഇത്. ഇത്ര ദീര്‍ഘകാലം ഇത്തരത്തിലുള്ള ഒരു കാര്യം സംരക്ഷിക്കപ്പെട്ടതായി കാണുന്നത് ഇതാദ്യമായാണ്.
— സ്രോതസ്സ് senckenberg.de 2017-10-18
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.