അമേരിക്ക ഒരു ദിവസം $25 കോടി ഡോളര്‍ എന്ന തോതില്‍ ആണ് ഭീകരതക്കെതിരായ യുദ്ധം നടത്തുന്നത്

സെപ്റ്റംബര്‍ 11, 2001 ന് ശേഷം യുദ്ധവുമായി ബന്ധപ്പെട്ട് $1.46 ലക്ഷം കോടി ഡോളര്‍ ആണ് Department of Defense നേരിട്ട് ചിലവാക്കിയത് എന്ന പെന്റഗണിന്റെ കണക്ക് Secrecy News ന് ലഭിച്ചു. യുദ്ധത്തിന്റെ ചിലവുകളേക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നല്‍കുന്നതാണ് 74-താളുകളുള്ള DoD റിപ്പോര്‍ട്ട്. ഇപ്പോഴത്തെ മൊത്തം കണക്കില്‍ $8300 കോടി ഡോളര്‍ രഹസ്യ ചിലവാക്കലാണ്. എന്നാല്‍ അതില്‍ CIA യെ പോലുള്ളവര്‍ നടത്തുന്ന “non-DoD classified programs” ഉള്‍പ്പെടുന്നില്ല.

“യുദ്ധവുമായി ബന്ധപ്പെട്ട ചിലവുകള്‍” സൈനിക പ്രവര്‍ത്തന ചിലവ്, നിയോഗിച്ച സൈന്യത്തിന്റെ പിന്‍തുണ, ആളുകളേയും ഉപകരണങ്ങളേയും കടത്തുന്നത് ഒക്കെ ഉള്‍പ്പെടും. ഇതില്‍ വിരമിച്ച സൈനികരുടെ ആനുകൂല്യം, വ്യക്തികളുടെ ദീര്‍ഘകാലത്തെ ചികില്‍സ, പ്രശ്നപരിഹാരത്തിന് ശേഷം നടത്തുന്ന പുനര്‍നിര്‍മ്മാണം പോലുള്ള നേരിട്ടല്ലാത്ത ചിലവുകള്‍ ഉള്‍പ്പെടുന്നില്ല.

അത്തരം വിശാലമായ ചിലവുകള്‍ ഉള്‍പ്പെടുത്തിയാല്‍ മൊത്തം ചിലവ് 2014 ല്‍ $1.46 ലക്ഷം കോടി ഡോളര്‍ എന്നതിനെ മറികടക്കും എന്ന് Congressional Research Service പറയുന്നു. മറ്റ് ചിലര്‍ മൊത്തം ചിലവുകള്‍ വളറെ ഉയര്‍ന്നതാണെന്ന് അഭിപ്രായപ്പെടുന്നു.

അമേരിക്കന്‍ വിപ്ലവത്തിന്റെ ചിലവ് $240 കോടി ഡോളറായിരുന്നു എന്ന് മറ്റൊരു CRS കണക്ക്. രണ്ടാം ലോക മഹായുദ്ധത്തിന് $4 ലക്ഷം കോടി ഡോളറും.

— സ്രോതസ്സ് fas.org by Steven Aftergood 2017-11-02


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s