പഴങ്ങളും പച്ചക്കറികളും ആരോഗ്യകരമായ ഗര്‍ഭകാല ആഹാരത്തിന്റെ ഭാഗമാണ്. അവ വിറ്റാമിനുകളും നാരുകളും നല്‍കുന്നു. എന്നാലും ചിലതില്‍ കീടനാശിനികളുടെ അംശം കൂടി വരുന്നുണ്ട്. അമേരിക്കയില്‍ ഉയര്‍ന്ന തോതിലുള്ള കീടനാശിനി അംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുന്ന, infertilityചികില്‍സയിലൂടെ കടന്ന് പോകുന്ന സ്ത്രീകളില്‍ ഗര്‍ഭധാരണം കുറയുന്നതിന്റെ സാദ്ധ്യത കൂടുതലാണ് എന്ന് JAMA Internal Medicine എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.