2015 – 2016 കാലത്ത് ഉക്രെയിനിലെ ഏറ്റവും വലിയ ബാങ്കായ Privatbank അതിന്റെ ഉന്നതരായ 7 മാനേജര്‍മാരുടേയും അന്നത്തെ ഉടമസ്ഥനായ Ihor Kolomoisky ന്റെ രണ്ട് സഹായികളുടേയും സ്ഥാപനങ്ങള്‍ക്ക് US$100 കോടി ഡോളറിന്റെ വായ്പ കൊടുത്തു എന്ന് OCCRP റിപ്പോര്‍ട്ട് ചെയ്തു. 2016 ലെ വായ്പാ ബുക്കിന്റെ ഒരു കോപ്പി പരിശോധിക്കുന്നതിനിടയിലാണ് OCCRP ന്റെ പത്രപ്രവര്‍ത്തകര്‍ ഈ കാര്യം കണ്ടെത്തിയത്. പിന്നീട് രാജ്യത്തെ സമ്പദ്‌വ്യവസ്ഥക്ക് ഭീഷണിയായിക്കൊണ്ട് ഗൌരവകരമായി undercapitalized ആണെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതിനാല്‍ 2016 ഡിസംബറില്‍ ഈ ബാങ്കിനെ ദേശസാത്കരിച്ചു. $100 കോടി ഡോളറിന്റെ വായ്പയില്‍ കുറഞ്ഞത് $18.5 കോടി ഡോളര്‍ അകത്തുള്ളവര്‍ക്ക് കൊടുത്തതാണ്. ചിലപ്പോള്‍ മുഴുവന്‍ തുകയും അങ്ങനെയാവാം. ബാങ്കിങ് രീതിയിലെ ഗൌരവകരമായ ലംഘനമായി ഇതിനൊന്നും ഒരു ഈടും ഇല്ലാത്തവയാണ്. പണം കിട്ടുന്നതിന് വേണ്ടി ഈ 9 പേര്‍ ഉക്രെയിനിലെ രണ്ടാമത്തെ വലിയ നഗരമായ Kharkiv ല്‍ 28 കമ്പനികള്‍ നിര്‍മ്മിച്ചു. അതെല്ലാം 2015 ല്‍ നിര്‍മ്മിച്ചതാണ്.
— സ്രോതസ്സ് occrp.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.