ഡാറ്റ ശേഖരണത്തിന്റേയും സംഭരണത്തിന്റേയും മര്‍മ്മപ്രധാനമായ തത്വങ്ങള്‍ ആധാര്‍ പ്രൊജക്റ്റ് ലംഘിക്കുന്നു

പൊതുജനത്തിന് അഭിപ്രായം പറയാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ആയി ശ്രീ കൃഷ്ണ കമ്മറ്റി ഇറക്കിയ ധവള പത്രത്തെ Rethink Aadhaar ജാഗ്രതയോടെ സ്വാഗതം ചെയ്യുന്നു. നിയമനിര്‍മ്മാണത്തിന് മുമ്പുള്ള കൂടുതല്‍ സുതാര്യതക്കും ഉത്തരവാദിത്തത്തിനും വേണ്ടിവരുന്ന പ്രധാന പടിയാണ് ഇത്.

5 നവംബര്‍ 2017 ന് Rethink Aadhaar ശ്രീ കൃഷ്ണ കമ്മറ്റിക്ക് കമ്മറ്റിയുടെ രൂപീകരണത്തെ സംബന്ധിച്ച വ്യാകുലതകള്‍ പ്രകടിപ്പിക്കുന്ന എഴുത്തയച്ചു. ഡല്‍ഹി ഹൈക്കോര്‍ട്ടിലെ മുമ്പത്തെ ചീഫ് ജസ്റ്റീസ് AP Shah, മുമ്പത്തെ Chief Information Commissioner Wajahat Habibullah, Privacy Petitioners, Maj Gen (retd) SG Vombatkere, Prof Anupam Saraph, Aruna Roy, Senior Advocates Prashant Bhushan, Indira Jaising, മുമ്പത്തെ ഗവര്‍ണര്‍ ഗോപാലകൃഷ്ണ ഗാന്ധി, Prof Tarlochan Sastry, Association for Democratic Reforms ന്റെ Prof Jagdeep Chokkhar തുടങ്ങി രാജ്യം മൊത്തമുള്ള വ്യാകുലരായ 22 പൌരന്‍മാര്‍ ആ കത്തില്‍ ഒപ്പുവെച്ചു.

ഡാറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാനും ഡാറ്റ സംരക്ഷണ നിയമം രൂപീകരിക്കാനും വേണ്ടി 31 ജൂലൈ 2017 നാണ് ശ്രീകൃഷ്ണ കമ്മറ്റി രൂപീകരിക്കപ്പെട്ടത്.

ജസ്റ്റീസ് കൃഷ്ണ ഒഴിച്ച് കമ്മറ്റിയിലെ മറ്റുള്ളവരുടെ സാന്നിദ്ധ്യം പ്രശ്നമുള്ളതാണെന്ന് നമ്മള്‍ മുമ്പ് അയച്ച കത്തില്‍ പറഞ്ഞിരുന്നല്ലോ. ആധാര്‍ പരിപാടിയോടും അതിന്റെ മറ്റ് സ്ഥലങ്ങളിലേക്കുള്ള വ്യാപിപ്പിക്കലിനേയും തൊഴില്‍പരമായും വ്യക്തിപരമായും പിന്‍തുണക്കുന്നവരാണ് അവരെല്ലാം.

കമ്മറ്റിയിലെ അംഗങ്ങളുടെ രൂപീകരണത്തില്‍ മാറ്റമുണ്ടാകാത്തതില്‍ നമുക്ക് നിരാശനായുണ്ട്.

ആധാറിനെക്കുറിച്ച് സ്വതന്ത്രവും വിമര്‍ശനാത്മകവും ആയ വീക്ഷണങ്ങളുള്ള വിദഗ്ദ്ധരെ കമ്മറ്റിയില്‍ എടുത്തില്ല. ഭാവിയില്‍ അത് അവര്‍ക്ക് ചെയ്യാം. കമ്മറ്റി അത് പരിഗണിക്കുമെന്നാണ് നമ്മള്‍ കരുതുന്നത്.

നിര്‍ബന്ധിതവും ബലപ്രയോഗത്തോടുമുള്ള ആധാര്‍ പ്രൊജക്റ്റ്, ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് തിരിച്ചറിയല്‍ പ്രൊജക്റ്റിലേക്ക് ദശലക്ഷക്കണക്കിന് ഇന്‍ഡ്യാക്കാരെ ചേര്‍ക്കുന്നതിലേക്ക് നയിച്ചു.

രഹസ്യാന്വേഷണത്തിന്റെ പ്രശ്നം, ക്ഷേമ പരിപാടികള്‍, ദേശീയ സുരക്ഷ, സ്വകാര്യ കമ്പനികള്‍, ഡാറ്റ അവര്‍ക്ക് ലഭ്യമാകുന്നത്, ഒക്കെ നിര്‍ണ്ണായകമായ പ്രശ്നമാണ്. ഭീമമായ ഡാറ്റാ ശേഖരണം വ്യാപകമായി നിയന്ത്രണമില്ലാതെയാണ് നടക്കുന്നത്.

ഡാറ്റയെ കൈകാര്യം ചെയ്യുന്ന കാര്യത്തെ കുറിച്ച് – അത് ശേഖരിക്കുന്നതും സംഭരിക്കുന്നതും – ധവളപത്രം പ്രകടിപ്പിക്കുന്നത് ആഴത്തിലുള്ള അപായമുന്നറിയിപ്പാണ് എന്ന് റിപ്പോര്‍ട്ടിന്റെ വേഗത്തിലുള്ള വായനയില്‍ നിന്ന് മനസിലായി. ഈ സൂക്ഷ്മനിരീക്ഷണത്തിലും അപായമുന്നറിയിപ്പിലും ആധാര്‍ പ്രൊജക്റ്റ് നിലനില്‍ക്കുമെന്ന് തോന്നുന്നില്ല. ആധാര്‍ പ്രൊജക്റ്റ് അതിന്റെ ആശയ രൂപീകരണ കാലം മുതല്‍ക്ക് ഈ ധവളപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ ലംഘിച്ചതാണ്.

ശ്രീകൃഷ്ണാ കമ്മറ്റിയുടെ ചര്‍ച്ചകള്‍ നമ്മുടെ സംഘടിതമായ ഭീവിക്ക് വിധിനിര്‍ണ്ണായകവും ഡാറ്റ സംരക്ഷണ നിയമത്തെ രൂപപ്പെടുത്തുകയും ചെയ്യും. ഈ ചര്‍ച്ചകളില്‍ കൂടുതല്‍ സുതാര്യത എന്നതിന്റെ ആദ്യ പടിയാണ് ധവളപത്രം. ഞങ്ങള്‍ ഈ രേഖ വായിക്കുന്നതോടൊപ്പം ഞങ്ങളുടെ നിര്‍ദ്ദേശങ്ങളും പ്രതികരണങ്ങളും എഴുതാന്‍ തുടങ്ങി. ആളുകള്‍ ഈ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. നമ്മുടെ ഡിജിറ്റല്‍ ഭാവിയെ രൂപപ്പെടുത്തുന്ന ഈ കാര്യത്തില്‍ നമ്മളെല്ലാം ഈ പ്രക്രിയയില്‍ പങ്കാളികളാകുന്നത് പ്രധാനപ്പെട്ടതാണ്.

ഡിസംബര്‍ 31, 2017 ന് അകം പ്രതികരണങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള ഇന്‍ഡ്യ സര്‍ക്കാരിന്റെ നിയമനിര്‍മ്മാണത്തെക്കുറിച്ചുള്ള ധവളപത്രത്തിന്റെ ലിങ്ക്: http://meity.gov.in/writereaddata/files/white_paper_on_data_protection_in_india_171127_final_v2.pdf

— സ്രോതസ്സ് rethinkaadhaar.in 2017-12-02

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s