അമേരിക്കന്‍ കോണ്‍ഗ്രസ് ഇന്റര്‍നെറ്റിനെ വില്‍ക്കല്ലേ

FCCയുടെ 2015 Open Internet Order ഇന്റര്‍നെറ്റ് ഉപയോക്താക്കളെ സംബന്ധിച്ചടത്തോളം വലിയ വിജയമായിരുന്നു. സ്വതന്ത്രവും തുറന്നതുമായ ഇന്റര്‍നെറ്റിന് വേണ്ടി ശബ്ദമുയര്‍ത്തിയ എല്ലാവര്‍ക്കും നന്ദി. നാം അടിസ്ഥാനപരമായ നെറ്റ് നിഷ്പക്ഷത സംരക്ഷണങ്ങള്‍ നേടിയെടുത്തിരുന്നു.

ഇപ്പോള്‍ ആ സംരക്ഷങ്ങള്‍ ഇല്ലാതാകാന്‍ പോകുകയാണ്. Open Internet Order ഇല്ലാതാക്കാന്‍ FCC Chairman Ajit Pai ശ്രമിക്കുന്നു. ഇന്റര്‍നെറ്റിന് മേല്‍ വലിയ ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് അഭൂതപൂര്‍വ്വമായ നിയന്ത്രണം നല്‍കാന്‍ പോകുന്നു.

പൈയുടെ പദ്ധതി പ്രകാരം സാമാന്യബുദ്ധി നടപ്പാക്കാനുള്ള തങ്ങളുടെ അധികാരം FCC relinquish, നെറ്റ് നിഷ്പക്ഷതയില്‍ ചെറിയ മാറ്റങ്ങളും വരുത്തുന്നത് വഴി ISPകള്‍ക്ക് സൈറ്റ് ബ്ലോക്കിങ്, throttling പോലുള്ള അന്യായമായ നടപടികള്‍ നടത്താനുള്ള സ്വതന്ത്ര നിയന്ത്രണം കൊടുക്കുകയാണ്.

നെറ്റ് നിഷ്പക്ഷത സംരക്ഷണങ്ങള്‍ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തികളെ തടയണം എന്ന് താങ്കളുടെ കോണ്‍ഗ്രസ് പ്രതിനിധിയോട് പറയുക

താങ്കളുടെ ശബ്ദവും കൂട്ടിച്ചേര്‍ക്കുക: act.eff.org

ഒരു അഭിപ്രായം ഇടൂ