അവരെ ‘ജീവനോടെ വേവിച്ചു’: അമേരിക്കന്‍ സര്‍ക്കാര്‍ നാസികളുടേതു പോലുള്ള പീഡന പരിപാടികള്‍ നടത്തുന്നു

കോര്‍പ്പറേറ്റ് മാദ്ധ്യമത്തില്‍ നിന്ന് വന്ന അഭൂതപൂര്‍വ്വമായ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ സൈന്യം യെമനിലെ അല്‍ ഖൈയിദയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന തടവുകാരില്‍ അതി തീവൃമായ പീഡിപ്പിക്കലും അപമാനിക്കലും നടത്തുന്നു എന്ന് വ്യക്തിമാക്കി. ഇരകളെ കമ്പിയില്‍ കെട്ടിയിട്ട് അടിയില്‍ തീകൊളുത്തി പൊരിക്കുന്ന ‘ഗ്രില്‍’ എന്ന പീഡനവും നടത്തുന്നതായി Associated Press കണ്ടെത്തി.

അമേരിക്കയുടേയും UAE യുടേയും സൈന്യം ഈ കിരാതമായ പ്രവര്‍ത്തി നടത്തുന്നത് തെക്കെ യെമനിലെ രഹസ്യ ജയിലുകളുടെ ഒരു കൂട്ടത്തിലാണ്. ഇത്തരത്തിലുള്ള തടവില്‍ വയക്കല്‍ സ്ഥലങ്ങള്‍ നേരിട്ട് ശ്രദ്ധകിട്ടാത്ത രഹസ്യ സ്ഥലങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.

സൈനിക താവളങ്ങളുടെ അകത്താണ് ഇത്തരത്തിലുള്ള ചില രഹസ്യമായ ജയിലുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മറ്റ് ചിലത് തുറമുഖങ്ങള്‍, വിമാനത്താവളം, സ്വകാര്യ വില്ലകള്‍, നിശാക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ പോലുമുണ്ട് എന്ന് AP പറയുന്നു. യെമനി സര്‍ക്കാര്‍ ഇവയെ സ്പര്‍ശിക്കുന്നില്ല.

— സ്രോതസ്സ് thefreethoughtproject.com

അധികാരികളുടെ പീഡനം കാണാനായി 100 വര്‍ഷം പിന്നോട്ട് പോയി അങ്ങ് ഗൂലാക്ക് വരെ പോകേണ്ട കാര്യമില്ല. നമ്മുടെ കണ്‍വെട്ടത്ത് വിദേശ രാജ്യം സ്വന്തം ജനത്തിന് മേലെ നടത്തുന്നത് ഇവിടെ കാണാം.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ