ലൈബോര്‍ ആക്ഷേപത്തില്‍ UBS പെരുമാറ്റം “അത്ഭുതകരമാണെന്ന്” നിയമ വകുപ്പ്

London Interbank Offered Rate(Libor) ല്‍ കൃത്രിമത്വം കാട്ടിയതില്‍ ബാങ്കിന്റെ പങ്കിന്റെ പേരില്‍ സ്വിസ് ബാങ്കിങ് ഭീമനായ UBS ഉമായി $150 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പ് അമേരിക്കന്‍ നിയമ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോകം മൊത്തം നടക്കുന്ന ലക്ഷം കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകളിലെ അടിസ്ഥാന നിരക്കാണ് ലൈബോര്‍. ലൈബോറില്‍ തട്ടിപ്പ് നടത്തിയത് വഴി കടംവാങ്ങിയ കോടിക്കണക്കിനാളുകള്‍ക്ക് തങ്ങളുടെ വായ്പക്ക് തെറ്റായ തുകയാണ് അടക്കേണ്ടിവന്നത്. ലാഭമുണ്ടാക്കാന്‍ വേണ്ടി നിരക്കില്‍ കൃത്രിമത്വം കാട്ടുന്ന വീണ്ടുവിചാരമില്ലാത്ത ശ്രമത്തില്‍ UBS പ്രധാന പങ്ക് വഹിച്ചു എന്ന് Assistant Attorney General Lanny Breuer പറഞ്ഞു.

“ബാങ്കിന്റെ പ്രവര്‍ത്തി തികച്ചും അത്ഭുതകരമാണ്. നൂറുകണക്കിന് ലക്ഷം കോടി ഡോളറിന്റെ ഭവനവായ്പകള്‍, വിദ്യാര്‍ത്ഥി വായ്പകള്‍, ക്രഡിറ്റ് കാര്‍ഡ് കടം, സാമ്പത്തിക derivatives, മറ്റ് സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ എല്ലാം ലൈബോറുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹ്രസ്വകാല പലിശ നിരക്കിന്റെ premier benchmark ആയാണ് ലൈബോര്‍ പ്രവര്‍ത്തിക്കുന്നത്. ചുരുക്കത്തില്‍ കൃത്യമായ ലൈബോറിനെ അവലംബിക്കുന്ന നമ്മളെല്ലാവരേയും ആശ്രയിച്ചാണ് ആഗോള കമ്പോളം നിലനില്‍ക്കുന്നത്. Barclays മുമ്പ് ചെയ്തത് പോലെ UBS ഉം നിരന്തരം ലൈബോര്‍ തട്ടിപ്പ് നടത്തി. ഇവിടെ UBS ന്റെ വ്യാപാരികള്‍ക്ക് തങ്ങളുടെ trading positions ല്‍ ഏറ്റവും അധികം ലാഭം കൊയ്യാനായി. അങ്ങനെ സാമ്പത്തിക തകര്‍ച്ച കാലത്ത് ഈ ബാങ്ക് സുരക്ഷിതമാണെന്ന തോന്നലുണ്ടാക്കാനുമായി,” Lanny Breuer കൂട്ടിച്ചേര്‍ത്തു.

പ്രോസിക്യൂട്ടര്‍മാര്‍ പുറത്തുവിട്ട സംഭാഷണരേഖകള്‍ പ്രകാരം നിരക്ക് കൃത്രിമത്വത്തിലും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിലും തങ്ങളുടെ സാമര്‍ഥ്യം UBS traders തുറന്ന് തന്നെ പൊങ്ങച്ചം പറഞ്ഞു. 2009 ലെ ഒരു ഓണ്‍ലൈന്‍ ചാറ്റില്‍ ഒരു പ്രധാന ringleader പറയുന്നു, “Think of me when [you’re] on [your] yacht in Monaco.” ലൈബോര്‍ കേസില്‍ അകപ്പെട്ട ആദ്യത്തെ ബാങ്ക് ആയ Barclays കൊടുത്ത പിഴയേക്കാള്‍ മൂന്നിരിട്ടിയാണ് ഇപ്പോഴത്തെ $150 കോടി ഡോളറിന്റെ പിഴ. പിഴയടക്കുന്നത് വഴി UBS ന് മാതൃകമ്പനിയുടെ അംഗീകാരത്തിന് തന്നെ ഭീഷണിയാകുന്ന ക്രിമിനല്‍ കുറ്റം ഒഴുവാക്കാനാകും.

2012

— സ്രോതസ്സ് democracynow.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ