നികുതി വെട്ടിപ്പ് നടത്താനായി ഇൻഡോനേഷ്യയിലെ രണ്ടാമത്തെ വലിയ പൾപ്പ്, പേപ്പർ സ്ഥാപനം ശതകോടിക്കണക്കിന് ഡോളർ കള്ള കമ്പനികളെ ഉപയോഗിച്ച് തിരിച്ചുവിട്ടു. കാർബൺ സമ്പന്നമായ peatland വറ്റിച്ച് വലിയ തടി എസ്റ്റേറ്റ് നിർമ്മിക്കുന്നവരാണ് ഈ കമ്പനി. 2011 ൽ പ്രധാന ബാങ്കുകളിൽ നിന്ന് $60 കോടി ഡോളർ വായ്പ നേടിയപ്പോൾ അതിൽ നിന്ന് പാരിസ്ഥിതിക അവസ്ഥകളെ APRIL നീക്കം ചെയ്തിരുന്നു.
ലോകത്തെ അതി സമ്പന്നരായ വ്യക്തികളും കോർപ്പറേറ്റുകളും അവരുടെ സമ്പത്ത് ഒളിപ്പിച്ച് വെക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന, 1.34 കോടി രേഖകളടങ്ങിയ പാരഡൈസ് പേപ്പഴ്സ് എന്ന റിപ്പോർട്ടാണ് International Consortium of Investigative Journalists (ICIJ) പ്രസിദ്ധീകരിച്ചത്. ബർമുഡയിലെ Appleby എന്ന നിയമ സ്ഥാപനത്തിൽ നിന്നാണ് കൂടുതൽ രേഖകളും ചോർന്നത്.
— സ്രോതസ്സ് news.mongabay.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.