പനോഷെയുടെ ഏകാഥിപത്യത്തിൻ കീഴിൽ സാമൂഹ്യപ്രവർത്തകയും വിദ്യാർത്ഥിനിയുമായിരുന്ന María Angélica Andreoli Bravo നെ 1974 ൽ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട കേസിൽ വിരമിച്ച നാല് സൈനിക ഉദ്യോഗസ്ഥർക്ക് ജയിൽ ശിക്ഷ ചിലിയൽ ഒരു കോടതി വിധിച്ചു. തട്ടിക്കൊണ്ടു പോയതിന് ശേഷം വിദ്യാർത്ഥിനിയെ വിവിധ രഹസ്യ തടവറകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്തു. നാല് സൈനിക ഉദ്യോഗസ്ഥരെ 10 മുതൽ 13 വർഷം വരെ തടവ് ശിക്ഷയാണ് വിധിച്ചത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.